”ബിലാലറിയാതെ എഡ്ഡി ജോണ്‍ കുരിശിങ്കല്‍ കടലില്‍ നീരാട്ടിന് ഇറങ്ങിയപ്പോള്‍’; ചിത്രം പങ്കുവച്ച് മനോജ് കെ. ജയൻ

അമല്‍ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ബിഗ് ബി.പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട് ബിഗ് ബിയിലെ ഓരോ കഥാപാത്രങ്ങളും. ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും വലിയ ആരാധകര്‍ തന്നെ ചിത്രത്തിനുണ്ട്. ബിലാൽ മുതലുള്ള സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകരും ഏറെ.ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പുരോഗമിക്കുമ്പോള്‍ മേരി ടീച്ചറിന്റെ

രണ്ടാമത്തെ മകനായ എഡ്ഡിയായി എത്തിയ മനോജ് കെ ജയന്‍ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.”ബിലാലറിയാതെ, 2007 ല്‍ ‘ബിഗ് ബി’യുടെ ഷൂട്ടിങ്ങിനിടയില്‍ എഡ്ഡി ജോണ്‍ കുരിശിങ്കല്‍ കടലില്‍ നീരാട്ടിന് ഇറങ്ങിയപ്പോള്‍.”ചിത്രം പങ്കുവച്ച് മനോജ് കെ. ജയന്‍ കുറിച്ചു.‘ബിഗ് ബി’ സിനിമയില്‍ നിന്നുളള തന്റെ കഥാപാത്രത്തിന്റെ അപൂര്‍വ ചിത്രമാണ് മനോജ് കെ ജയന്‍ പ്രേക്ഷകരുമായി പങ്കുവച്ചത്. ഷാനി ഷകിയാണ് ഫോട്ടോഗ്രാഫര്‍.നിമിഷ നേരം കൊണ്ടാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

അതേസമയം ബിഗ് ബിയില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച ബാലയും ചിത്രത്തിനെ കുറിച്ചുള്ള വിശേഷം കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു.സിനിമക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഉടനെ തന്നെ സന്തോഷ വാര്‍ത്ത ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ബാല പറഞ്ഞത്. ഇതോടെ ബിഗ് ബി രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമായിരിക്കുകയാണ്.

രാം ഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡില്‍ തിളങ്ങിയ അമല്‍ നീരദിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ബിഗ് ബി. 2007 ല്‍ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തെ പുകഴ്ത്തി പലരും രംഗത്തെത്തി.

Scroll to Top