ഹോട്ട് ലുക്കിൽ വീണ്ടും തിളങ്ങി അനസൂയ ഭരദ്വജ് ; ബീച്ചിൽ നിന്നുള്ള ഫോട്ടോസ് പങ്കുവെച്ച് താരം!!

അനസൂയ ഭരദ്വജ് എന്ന താരം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത് 2022ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലൂടെയാണ്. തെലുങ്ക് സിനിമയിലെ മുൻനിര താരമായി മാറുന്ന അനസൂയ സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്.സാക്ഷി ടിവിയിൽ അവതാരികയായിട്ടായിരുന്നു അനസൂയ തന്റെ കലാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് നിരവധി ചാനലുകളിൽ അവതാരകയായി. 2003 ൽ നാഗ എന്ന തെലുങ്കു സിനിമയിലൂടെയാണ് അനസൂയ ഭസിനിമാഭിനയത്തിലേയ്ക്ക് ചുവടുവച്ചു.തുടർന്ന് ക്ഷണം, രംഗസ്ഥല, പുഷ്പ എന്നിവയുൾപ്പെടെ ഇരുപതോളം തെലുങ്കു സിനിമകളിലും ചില തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചു.

ഭീഷ്മപർവം എന്നചിത്രത്തിലെ ആലീസ് എന്ന കഥാപാത്രമായി അനസൂയ മലയാള സിനിമയിലും അരങ്ങേറി.2022 ൽ വലിയ വിജയം നേടിയ അല്ലു അര്‍ജുൻ ചിത്രം പുഷ്പയിലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രണ്ടാം ഭാഗത്തിലും അനസൂയ എത്തുന്നുണ്ട്.ഈ മാസം റിലീസ് ചെയ്ത തെലുങ്ക് ചിത്രം വിമാനമാണ് താരത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം . ഇനി റിലീസ് ചെയ്യാനുള്ളത് പുഷ്പയുടെ രണ്ടാം ഭാഗവും ഫ്ലാഷ് ബാക്ക് എന്ന തമിഴ് ചിത്രവും ആണ് .

സിനിമകളിൽ സജീവമായ ഈ താരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഒരു നിറസാന്നിധ്യമാണ്. നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് അനസൂയ തന്റെ ആരാധകർക്കായി പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ ഒരു സ്റ്റൈലൻ ഔട്ട്ഫിറ്റിൽ ഗ്ലാമറസായി ബീച്ചിനടുത്ത് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ആണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് . ഒട്ടേറെ ആരാധകർ അനസൂയ പങ്കുവെച്ച ഈ പുത്തൻ ചിത്രങ്ങൾക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Scroll to Top