ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോട് ചോദിച്ചു മനസിലാക്കട്ടെ, ട്രോളുകൾക്ക് മറുപടിയുമായി മന്ത്രി ബിന്ദു.

വിദ്യാഭാസമന്ത്രി ആർ ബിന്ദു ഒരു സ്വകാര്യ വാര്‍ത്താ ചാനലിൽ നടന്ന സംവാദ പരിപാടിയിൽ ഇംഗ്ലീഷ് സംസാരിച്ചതിന്റെ ഒരു ഭാഗം മാത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.പരിപാടിക്കിടെ അവതാരക ചോദിച്ചതിന് ‘Wherever I go, I take my house in my head’ എന്ന മന്ത്രിയുടെ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ പരിഹാസമായി മാറിയത്.അതോടെ മന്ത്രിക്കെതിരെ ട്രോളുകളുടെ ഘോഷയാത്രയായി മാറി.പിന്നാലെയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മറുപടിയുമായി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

താൻ നടത്തിയ പരാമർശം ഉൾപ്പെടുന്ന സമ്പൂർണ വിഡിയോ പങ്കുവച്ചാണ് മന്ത്രിയുടെ മറുപടി.പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ എന്ന് മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,വീടിനെ തലയ്ക്കകത്ത് (തലച്ചുമടായല്ല, തലയ്ക്കകത്തു തന്നെ) എടുക്കേണ്ടി വരുന്നുണ്ട് സ്ത്രീകൾക്ക്, അവർ എവിടെപ്പോയാലും എന്നു തന്നെയാണ് പറഞ്ഞത്.

പറഞ്ഞത് മനസ്സിലാവാത്ത ചാരുകസേര ബുദ്ധിജീവികൾ വീട്ടിൽ പങ്കാളിയോടു ചോദിച്ചു മനസ്സിലാക്കട്ടെ. ‘കൊളോണിയൽ ബുദ്ധി’കളായ കുറേ ബഹുമാന്യർ ഉത്സാഹിച്ചുണ്ടാക്കിയ ട്രോൾ ഒരു സുഹൃത്താണ് വിഷമത്തോടെ ആദ്യം അയച്ചു തന്നത്. ‘പറഞ്ഞ ഭാഗം മുഴുവൻ കേൾക്കൂ, പറയുന്നതെന്തും താറടിച്ചു കാട്ടാനുള്ളതായി കാണുന്നവരുടെ രാഷ്ട്രീയ മനോരോഗം അവഗണിക്കൂ’ എന്ന് അവർക്ക് മറുപടി നൽകി. അതുതന്നെ പറയട്ടെ എല്ലാ സുഹൃത്തുക്കളോടും: ഇതാണ് പറഞ്ഞത്, കേട്ടു നോക്കൂ.’

Scroll to Top