ടിക്കറ്റ് ടു ഫിനാലയിൽ 10 പോയിന്റുകളോടെ സെറീന മുന്നിൽ, 1 പോയിന്റുമായി അഖിൽ മാരാർ പിന്നിൽ.

ബിഗ്ബോസ് സീസൺ ഫൈവിൽ പന്ത്രാണ്ടാം ആഴ്ചയിലേക്ക് കയറിയപ്പോൾ വാശിയേറെ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾ നടക്കുകയാണ്. അതിലെ ആദ്യത്തെ മത്സരം ഇന്നലെ കഴിയുകയുണ്ടായി.ആഴ്ചകൾ കൂടിയാണ് അവശേഷിക്കുന്നത്. പതിമൂന്നാം ആഴ്ചയിലെ എലിമിനേഷനിൽ എത്തി നിൽക്കുന്ന മത്സരാർഥികൾക്ക് നോമിനേഷനിൽ നിന്നും ഒഴിവായി നേരിട്ട് ഫൈനല്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുന്ന ഒരുകൂട്ടം ടാസ്കുകളാണ് ടിക്കറ്റ് ടിക്കറ്റ് ടു ഫിനാലെ.

അതിലെ ആദ്യ മത്സരമായ പിടിവള്ളി എന്ന ടാസ്ക് ആണ് കഴിഞ്ഞിരിക്കുന്നു.മത്സരത്തിൽ 10 പോയിന്റുകൾ നേടി മുന്നിൽ എത്തിയത് സെറീനയും 1 പോയിന്റുകൾ നേടി അഖിൽ മാരാർ ആണ് പിന്നിൽ.പത്ത് മത്സരാർഥികളും പങ്കെടുത്ത ടാസ്കിൽ ആദ്യം കയറിൽ നിന്നും പിടി വിടുന്നയാളിന് ഒരു പോയിന്റും പിന്നീട് പുറത്താകുന്ന ഓരോ മത്സരാർഥിക്കും ഓരോ പോയിന്റ് കൂടുതൽ ലഭിച്ച് അവസാനം വിടുന്ന ആളിന് 10 പോയിന്റായിരിക്കും ലഭിക്കുക. 24 മണിക്കൂർ ആണ് മത്സരത്തിന്റെ സമയം.

  മത്സരം തുടങ്ങിക്കഴിഞ്ഞാൽ മത്സരാർഥികൾ ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ  ബാത്റൂമിൽ പോകാനോ ഉറങ്ങാനോ പാടില്ല. നിൽക്കുകയും നടക്കുകയും ഇരിക്കുകയും ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയും ചെയ്യാം.പിടിവള്ളി മത്സരത്തിൽ കയറിൽ നിന്ന് ആദ്യം പിടി വിട്ടത് അഖിൽ മാരാർ ആയിരുന്നു. ഒരു പോയിന്റ് ആണ് അഖിലിന് ലഭിച്ചത്.  രണ്ടാമത് റെനീഷയും മൂന്നാമത് വിഷ്ണുവും പിടിവിട്ടു. പിനീട് ഷിജു, മിഥുൻ, റിനോഷ്, ശോഭ, നദിറ, സെറീന എന്നീ നിലകളിൽ ആണ് മത്സരം നടന്നത്.

Scroll to Top