അപകടനില തരണം ചെയ്തു, റെസ്റ്റ്‌ ആണ് വേണ്ടത്,ബിനു പറഞ്ഞിട്ടാണ് വീഡിയോ ഇടുന്നത്, അനൂപ് ജോൺ

അ പകടത്തിൽ പ രിക്കുകളോടെ ഹോസ്പിറ്റലിൽ കഴിയുന്ന ബിനു അടിമാലി അപകടനില തരണം ചെയ്തു. ബിനുവിന് മുഖത്തു പരിക്കുകൾ ഉണ്ടായിരുന്നു. ഇതേതുടർന്ന് സർജറി കഴിഞ്ഞിരുന്നു. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് അറിയാനുള്ള ആഗ്രഹത്തിലാണ് പ്രേക്ഷകർ. എന്നാൽ അവർക്ക് ഒക്കെ വേണ്ടി ബിനു അടിമാലി പറഞ്ഞ് വീഡിയോ ചെയ്യുകയാണ് സ്റ്റാർ മാജിക് സംവിധായകൻ അനൂപ് ജോൺ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അനൂപ് വീഡിയോ ഇടുന്നത്.

അനൂപിന്റെ വാക്കുകളിലേക്ക്,ബിനു അടിമാലിയെ കണ്ടുവെന്നും ബിനു ചേട്ടന് ചെറിയ ഒരു ശസ്ത്രക്രിയ ഉണ്ടായിരുന്നു. അതുകഴിഞ്ഞ് ഇപ്പോൾ പരിപൂർണ വിശ്രമത്തിലാണ്. ബിനുച്ചേട്ടന്റെ അവസ്ഥയെ കുറിച്ച് അന്വേഷിച്ച് ഒരുപാട് പേർ എത്തുന്നുണ്ട്. ബിനു പറഞ്ഞിട്ടാണ് ഞാൻ ഇങ്ങനെയാരു വിഡിയോ പോസ്റ്റ് ചെയ്യുന്നത്. ഒരു പത്തുമിനിറ്റോളം ഞങ്ങൾ സംസാരിക്കുകയുണ്ടായി. കുറച്ചു വികാരഭരിതമായ നിമിഷങ്ങളായിരുന്നു.

അതിനെപ്പറ്റിയൊക്കെ പിന്നീട് അദ്ദേഹത്തോട് തന്നെ ചോദിച്ചു മനസിലാക്കാം. ഇപ്പോൾ അദ്ദേഹം റെസ്റ്റിലാണ്.ഹോസ്പിറ്റലിൽ വീഡിയോ എടുക്കാനാക്കെ ആളുകൾ വരുന്നുണ്ട്. എന്നാൽ ഇപ്പോൾ ബിനുവിന് വേണ്ടത് റസ്റ്റ്‌ ആണ്. ഡോക്ടർമാരുടെ കർശന നടപടിയുണ്ട് ഇതെക്കുറിച്ച്. അതുകൊണ്ട് എല്ലാവരും ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക.ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി (39) തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാ ഹനാപകടത്തില്‍ മ രിച്ചു.

വടകരയില്‍ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും സുധിക്കൊപ്പം ഉണ്ടായിരുന്നു.

Scroll to Top