മലേഷ്യയിലെ മുരുകനെ തൊഴാൻ എത്തി സാനിയ, ഹാഫ്സാരിയിൽ കിടിലമെന്ന് ആരാധകർ.

ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സാനിയ ഇയ്യപ്പൻ. നടിയെ കൂടാതെ താരം മികച്ച നർത്തകിയുമാണ്.ഡി ഫോർ ഡാൻസിലൂടെയാണ് താരം എത്തുന്നത്. അതിന് ശേഷമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.ക്വീ ൻ എന്ന ചിത്രത്തിന് ശേഷം പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കൈ നിറയെ ചിത്രങ്ങളാണ്. ഡാൻസ് വീഡിയോകളിലൂടെയും ഫോട്ടോഷൂ ട്ടുകളിലൂടെയും സാനിയ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ നടിയുടെ ഫോട്ടോഷൂട്ടുകൾക്ക് വലിയ വി മർശങ്ങൾ ആണ് കൂടുതലും ഉയരുന്നത്.അമിതമായ ശരീരപ്രദർശനം എന്നാണ് ട്രോളന്മാരും വി മർശകരും പറയുന്നത്.അഭിനയത്തിനും മോഡലിംഗിനും ഒപ്പം ഫിറ്റ്നസിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ പുലർത്തുന്ന സാനിയ ജിമ്മിലെ വർക്ക്ഔട്ട് സെക്ഷനുകൾ മുടക്കാറില്ല. ലൂസിഫറില്‍ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു.

മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.നിവിൻ പോളി നായകനായി എത്തിയ സാറ്റർഡേ നൈറ്റ് ആണ് സാനിയയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.യാത്രകൾ പോകാൻ ഇഷ്ടമുള്ള താരമാണ് സാനിയ.വിദേശരാജ്യങ്ങളിൽ പോയതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ പോസ്റ്റ്‌ ചെയ്യറുണ്ട്. അതെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് മലേഷ്യയിൽ നിന്നുള്ള ചിത്രങ്ങൾ ആണ്.

മലേഷ്യയിലെ സെലാങ്കറിൽ സ്ഥിതി ചെയ്യുന്ന നാനൂറു ദശലക്ഷം വർഷം പഴക്കമുള്ള ചുണ്ണാമ്പു പാറകളാൽ നിർമ്മിതമായ ബാത്തു ഗുഹകളിലെ ക്ഷേത്രം സന്ദർശിച്ചതിന്റെ ഫോട്ടോസ് ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.കുടുംബത്തിന് ഒപ്പമാണ് സാനിയ പോയത്.അരുൺ ദേവിന്റെ സ്റ്റൈലിങ്ങിലുള്ള ഹാഫ് സാരി ധരിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്.നിരവധി പേരാണ് ഫോട്ടോസിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top