മണ്ടന്മാർ സ്വന്തം ഇമേജ് രക്ഷിക്കാൻ നോക്കുന്നു, ഞാൻ കണ്ട ബിഗ്‌ബോസ് സ്ക്രിപ്റ്റഡ് അല്ല, തുറന്നടിച്ച് ബ്ലസ്‌ലി.

കഴിഞ്ഞ ദിവസം ആണ് ബിഗ്‌ബോസ് സീസൺ 5 ൽ നിന്നും റോബിൻ പുറത്ത് വന്നത്. എന്നാൽ വന്നപ്പോൾ റോബിൻ നടത്തിയ പ്രതികരണം വളരെ വലിയ ഒന്നായിരുന്നു. ബിഗ്ബോസ് സ്ക്രിപ്റ്റഡ് ആണെന്നും ബിഗ്ബോസിന്റെ റേറ്റിങ്ങ് കുറഞ്ഞു പോയി കൂട്ടാൻ വേണ്ടിയാണ് തന്നെ ഈ ചാനൽ വിളിച്ചതെന്നും പറയുന്നു.ഇനി എനിക്കെതിരെ വലിയ ഡീഗ്രേഡിങ് വരും. ഇതിന് മുൻപും എനിക്കെതിരെ ഡീഗ്രേഡിങ് ഉണ്ടാക്കി.എല്ലാം ഉടായിപ്പ് ആണെന്നും റോബിൻ തുറന്നടിച്ചു. എന്നാൽ ഇതിന് ശേഷം റോബിനെതിരെ നിരവധി പേരാണ് രംഗത്ത് എത്തിയത്.

എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് ബ്ലസ്ളിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ആണ്. റോബിന്റെ പ്രതികരണത്തിന് മറുപടി നൽകുകയാണ് ബ്ലസ്‌ലി. താൻ അവിടെ അവസാനം വരെ നിന്നും തനിക്ക് ഒരു തരത്തിലും തോന്നിയില്ല സ്ക്രിപ്റ്റഡ് ആണെന്നും ബ്ലസ്‌ലി ഓറയുന്നു.ബ്ലസ്‌ലി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ബിഗ് ബോസ് വീട്ടില്‍ കയറിയത് മുതല്‍ 98-ാമത്തെ ദിവസം വരെ ഞാന്‍ വേറെ ഒരു മനുഷ്യരേയും കണ്ടിട്ടില്ല. മോഹന്‍ലാലിനേയും സഹമത്സരാര്‍ത്ഥികളേയുമല്ലാതെ.

ടാസ്‌കുകളില്ലാതെ എഴുതാന്‍ പോലും അനുവാദമില്ല. ഞാന്‍ കണ്ട ബിഗ് ബോസ് സ്‌ക്രിപ്റ്റഡ് അല്ല. എനിക്ക് ഒരു വിധത്തിലുള്ള സഹായമോ നിര്‍ദ്ദേശമോ കിട്ടിയിട്ടില്ല’ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാനും മാനുപ്പുലേറ്റ് ചെയ്യാനും ബിഗ് ബോസ് വീഡിയോ എഡിറ്റ് ചെയ്യുമോ? യെസ്. പക്ഷെ സ്‌ക്രിപ്റ്റഡ് അല്ല. സ്‌ക്രിപ്റ്റഡ് ആണെന്ന് പറയുന്ന മണ്ടന്മാര്‍ സ്വന്തം ഇമേജ് രക്ഷിക്കാന്‍ നോക്കുകയാണ്.ഞാൻ ആരെയും ഫൂൾ ആക്കാൻ നിന്നിട്ടില്ല അവിടെ.നിൽകുകയുമില്ല. ഇതെന്റെ വ്യക്തിപരമായ സത്യസന്ധ്യമായ അനുഭവം ആണ്.നിരവധി പേരാണ് ബ്ലസ്ലിയുടെ പോസ്റ്റിന് ലൈക്കും കമ്മെന്റും ആയി എത്തിയത്.

Scroll to Top