അവനവൻ ചെയ്യുന്ന ഉടായിപ്പുകൾക്ക് അവനവൻ തന്നെ പണികിട്ടും, ദൈവം ഉണ്ട്, റോബിനെതിരെ ഷാലു പേയാട്.

ബിഗ്ബോസ് സീസൺ ഫൈവിൽ നിന്നും റോബിനെ പുറത്താക്കിയതിന്റെ സന്തോഷം ആഘോഷിച്ച് ഫോട്ടോഗ്രാഫർ ഷാലു പേയാട്. ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വീഡിയോ ഇട്ടുകൊണ്ടാണ് പ്രതികരണം.വീഡിയോയിലൂടെ ഷാലു പേയാട് പറയുന്നത് ഇങ്ങനെ,എനിക്ക് നല്ല ജോലിത്തിരക്കാണ്. പക്ഷെ ഇന്നത്തെ ദിവസം സ്റ്റോറി ഇടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ജീവിതത്തില്‍ ഇതുപോലൊന്ന് ഇടാന്‍ പറ്റിയെന്ന് വരില്ല. ഇത് ദൈവമായിട്ട് കൊണ്ട് തന്നതാണ്.

ഇതാണ് പറയുന്നത് അവനവന്‍ ചെയ്യുന്ന ഉഡായിപ്പുകളൊക്കെ അവനവന് തന്നെ വന്നു ചേരുമെന്ന്. സത്യമായിട്ടും ഞാന്‍ മനസാവാചാ അറിയാത്തൊരു കാര്യത്തിനാണ് എന്നെക്കൊണ്ട് മാപ്പ് പറയിപ്പിച്ചത്. എല്ലാം കള്ളത്തരങ്ങളായിരുന്നു. രണ്ടു പേരും കൂടെ നാടകം കളിക്കുകയായിരുന്നു.അതിന്റെ സത്യാവസ്ഥ എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോഴും വിശ്വസിക്കാത്തവരുണ്ട്. എനിക്ക് ഭയങ്കര സന്തോഷമായി. ഇത്രയേയുള്ളൂ. ദൈവം എന്ന് പറയുന്നത് ആരുടേയും കുടുംബസ്വത്തല്ല. ദൈവം ഇങ്ങനെയാണ്.

ദൈവത്തിന് അറിയാം. പണിഞ്ഞാല്‍ ദൈവം അതുപോലെ തിരിച്ച് പണി കൊടുക്കും. യെട്ടനെ പൊട്ടന്‍ ചതിച്ചാല്‍ പൊട്ടന് ദൈവം കൊടുക്കും എന്ന് പറയും. എന്തായാലും ഞാന്‍ വളരെ ഹാപ്പിയാണ്. ഇമ്മാതിരി വേട്ടാവളിയന്മാരുടെ അടുത്ത് എനിക്ക് റിവഞ്ചുമില്ല ഒരു കോ പ്പുമില്ല.അതുപോലെ ഇതിനോട് അനുബന്ധിച്ചുള്ള കുറച്ച് ഫോട്ടോകളും റോബിൻ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.ഷോയുടെ നിയമങ്ങൾ ലംഘിച്ചതിനും സംയമനം വിട്ട് പെരുമാറിയതിനുമാണ് ബിഗ് ബോസിന്‍റെ നടപടി.

പുതിയ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് പുറത്താക്കല്‍.

Scroll to Top