വിവാഹചടങ്ങിനിടെ ഉറങ്ങിപ്പോയ വധു; ഈ ദയനീയാവസ്ഥ മനസ്സിലാകും; വൈറലായി വിഡിയോ!!

മറ്റുള്ള രാജ്യക്കാർക്ക് വളരെ അധികം കൗതുകം നിറഞ്ഞ കാഴ്ചയാണ് ഇന്ത്യൻ വിവാഹങ്ങൾ. ഏറ്റവും കൂടുതൽ ആഘോഷങ്ങൾ ഉള്ളതാണ് നോർത്ത് ഇന്ത്യൻ വിവാഹങ്ങൾ. ഹൽദീ, ചൂഡ തുടങ്ങി ഒട്ടനവധി ചടങ്ങുകൾ നോർത്ത് ഇന്ത്യൻ വിവാഹങ്ങളിൽ വളരെ പ്രധാനമാണ്. പൊതുവെ വധുവിനാണ് കൂടുതൽ ചടങ്ങുകളുള്ളത്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വിവാഹ ചടങ്ങും കഴിഞ്ഞാണ് വധുവിന് വിശ്രമിക്കാൻ സമയം കിട്ടാറുള്ളത്.

പഞ്ചാബിൽ നിന്നുള്ള ഒരു വധുവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറാലായിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട ചടങ്ങുകൾക്കൊടുവിൽ വരന്റെ വരവിനായി കാത്തിരുന്ന ഒരു വധുവിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്.ഹിന്ദു വിവാഹങ്ങളിലെ ജയ്മാല ചടങ്ങിനും ഫേരസിനും ഇടയിൽ വരൻ മണ്ഡപത്തിൽ മറ്റ് ആചാര കർമങ്ങളിൽ പങ്കെടുക്കുമ്പോൾ വധുവിന് അൽപ്പം സമയം വെറുതെ ഇരിക്കാൻ സാധിക്കാറുണ്ട്. ഈ ഇടവേളയിൽ വധു വിവാഹ വസ്ത്രത്തിൽ ഉറങ്ങുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

വിറ്റി വെഡിങ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്ത് വന്നത്. ചുവന്ന ലഹങ്കയിൽ സുന്ദരിയായി ഒരുങ്ങി ഇരിക്കുന്ന വധു സോഫയിൽ ഇരുന്ന് സുഖമായി ഉറങ്ങുകയാണ്. രണ്ടുലക്ഷത്തോളം പേർ ഇതിനോടകം വിഡിയോ കണ്ടു. 71,000ത്തിലധികം ലൈക്കുകളും എത്തി. ഈ സമയത്ത് പുരോഹിതൻ വധുവിനെ വിളിക്കുന്നതും ഉണ്ട്. വധുവിന്റെ ഈ ദയനീയ അവസ്ഥ മനസ്സിലാകുമെന്നാണ് പലരുടെയും കമന്റുകൾ.

Scroll to Top