അന്ന് ജഗതിയെ കൊണ്ട് ടീഷർട്ട് അണിയിച്ചു, ഇന്ന് ലാലു അലക്സിന് പട്ടായ ഷർട്ട് ഇടേണ്ടി വന്നു, ട്രോളുകളുടെ പെരുമഴ.

ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരുടെ തിരക്കഥയിൽ ആശിർവാദ് സിനിമാസിലൂടെ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച്, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ കോമഡി ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നു, ഒപ്പം ലാലു അലക്‌സ് മീന, കനിഹ, കല്യാണി പ്രിയദർശൻ, സൗബിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയത് ദീപക് ദേവാണ്.ഒക്ടോബർ 24 ന് ഒടിടി റിലീസിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്.ചിത്രത്തിന് മികച്ച അഭിപ്രായം ആണ് മുന്നോട്ട് വരുന്നത്.ചിത്രത്തിലെ പല സീനുകളും പ്രേക്ഷക പ്രീതി നേടി.ചിത്രവുമായി ബന്ധപ്പെട്ട് രസകരമായൊരു ട്രോളും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

ചിത്രത്തിലെ ഒരു രംഗത്തിൽ ലാലു അലക്സിന്റെ ഷർട്ടിൽ പ്രിഥ്വി കാരണമായി അ ബദ്ധത്തിൽ കറി പറ്റുമ്പോൾ പട്ടായയിൽ നിന്നും കൊണ്ടുവന്ന ഒരു ഷർട്ട് മാറി ഇടേണ്ടി വരുന്നുണ്ട്. ഫാമിലി ഫോട്ടോ എടുക്കുമ്പോൾ പട്ടായ ഷർട്ടും ധരിച്ച് ചമ്മിയ മുഖവുമായി നിൽക്കുന്ന ലാലു അലക്സ് ചിരിയുടെ മാലപ്പടക്കം തന്നെയാണ് ആ രംഗത്ത് വിതറുന്നത്.ഈ സീനുമായി ബന്ധപെട്ടു വേരുന്നത് ജയസൂര്യ നായകനായ പുലിവാൽ കല്യാണത്തിലെ സീൻ ആണ്.സിനിമയിൽ ലാലു അലക്സിന്റെ മാനേജറായ പരമാനന്ദത്തിന് പണികൊടുത്ത് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.ഈ കഥാപാത്രം ആയി അഭിനയിച്ചത് ജഗതിയാണ്. ടീ ഷർട്ട് ധരിച്ച് ജഗതി കുറച്ച് ആളുകളുടെ നടുവിൽ വന്നിരിക്കുന്നതും അവിടെയുള്ളവർ തു റിച്ചുനോക്കുന്നതുമൊക്കെ ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തു

VIDEO

Scroll to Top