ആഡംബരത്തിന്റെ നെറുകയിൽ ബ്രൂണയ് സുൽത്താന്റെ മകൾക്ക് വിവാഹം ; ഫോട്ടോസ്

ബ്രൂണെയ്ക്ക് ആഘോഷമായി സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍ക്കിയയുടെ മകള്‍ ഫദ്‌സില്ല ലുബാബുള്‍ രാജകുമാരിയുടെ വിവാഹം.ജനുവരി 23നാണ് രാജകുമാരി കാമുകനായ അബ്ദുള്ള നബീൽ അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്.സുല്‍ത്താന്റെ രണ്ടാം ഭാര്യ മറിയം അബ്ദുള്‍ അസീസിനുണ്ടായ മകളാണിത്.അബ്ദുല്ല അൽ ബാഷ്മിയാണ് വരൻ. ജനുവരി 16ന് ആണ് 10 ദിവസം നീണ്ടുനിൽക്കുന്ന വിവാഹാഘോഷത്തിന് തുടക്കമായത്.ജനുവരി 20ന് ബ്രൂണയ്യുടെ തലസ്ഥാനമായ ബന്ദർ സെറി ബെഗവാനിലെ ഒമർ അലി സൈഫുദ്ദീൻ മോസ്ക്കിൽവച്ച് മതപരമായ ചടങ്ങുകൾ നടന്നു. ജനുവരി 23ന് രാജകൊട്ടാരത്തിലും ചടങ്ങുകൾ സംഘടിപ്പിച്ചു. സുല്‍ത്താന്റെ 12 മക്കളില്‍ ഒമ്പതാമത്തെ ആളാണ് ഫദ്‌സില്ല ലുബാബുള്‍.

സുല്‍ത്താന്റെ രണ്ടാം ഭാര്യ മറിയം അബ്ദുള്‍ അസീസിനുണ്ടായ മകളാണിത്. 2003ല്‍ ഇവര്‍ വേര്‍പിരിഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരമായ മതീന്‍ രാജകുമാരനുള്‍പ്പെടെ നാല് മക്കളാണ് സുല്‍ത്താന് ഹാജയിലുള്ളത്‌. സുൽത്താന്റെ ഔദ്യോഗിക വസതിയായ ഇസ്താന നൂറുൽ ഇമാനിൽ വച്ചാണ് വിവാഹം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നാണിത്, 1,700-ലധികം മുറികളും 5,000 ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന വിരുന്നു ഹാളും കൊട്ടാരത്തിലുണ്ട്​.വിവാഹത്തിലെ പ്രധാന ചടങ്ങുകളിലൊന്ന് രാജ്യത്തെ ഒമർ അലി സൈഫുദ്ദീൻ പള്ളിയിലും നടന്നു. രാജകുടുംബത്തില്‍ തലമുറകളായ കൈമാറി വന്ന ആഭരണം അണിഞ്ഞുകൊണ്ടാണ് ഫദ്‌സില്ല വരനായ അബ്ദുള്ള അല്‍ ഹാഷ്മിയെ വിവാഹം ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ടിയാര വജ്രമാണ് രാജകുമാരി വിവാഹദിവസം അണിഞ്ഞത്. മലേഷ്യന്‍ ഡിസൈനറായ ബെര്‍ണാര്‍ഡ് ചന്ദ്രനാണ് വിവാഹ വസ്ത്രം ഡിസൈനറായ ബെര്‍ണാര്‍ഡ് ചന്ദ്രനാണ് വിവാഹ വസ്ത്രം ഡിസൈന്‍ ചെയ്തത്.

2008ല്‍ ഫോബ്സ് മാസിക നടത്തിയ കണക്കെടുപ്പു പ്രകാരം സുല്‍ത്താന്റെ ആസ്തി 20 ബില്യണ്‍ ഡോളറാണ്. ഏഴായിരത്തിലധികം കാറുകളും ഇതിലുള്‍പെടുന്നു. വിവാഹത്തിന് ചുവപ്പ് നിറത്തിലുള്ള വസ്ത്രമാണ് രാജകുമാരി ധരിച്ചത്. ഗോൾഡൻ ഡീറ്റൈൽസിന്റെ പ്രൗഢി നിറയുന്നതായിരുന്നു ഈ വസ്ത്രം. ഒരു നീളൻ കിരീടം ഇതോടൊപ്പം അണിഞ്ഞു. കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വെള്ള വസ്ത്രമായിരുന്നു വേഷം. വജ്രം കൊണ്ടുള്ള ടിയാര, നെക്‌ലേസ്, മോതിരം, ബ്രേസ്‍ലെറ്റ് എന്നിവ ആക്സസറൈസ് ചെയ്തു. നിലം മുട്ടി കിടക്കുന്ന ശിരോവസ്ത്രവും ഉണ്ടായിരുന്നു.വിവാഹസത്കാരത്തിന് ഗ്രേ നിറത്തിലുള്ള വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. ചിത്രശലഭങ്ങളുടെ എംബ്രോയ്ഡറി നിറഞ്ഞതായിരുന്നു രാജകുമാരിയുടെ ഈ ലോങ് സ്ലീവ് വസ്ത്രം. മരതകം പതിപ്പിച്ച ടിയാര ആയിരുന്നു പ്രധാന ആകർഷണം.

Scroll to Top