വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെ.എസ്.ആര്‍.ടി.സി ബസിലാക്കണം -നടി രഞ്ജിനി

പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസ് അ പകടത്തിൽ പ്രതികരിച്ച് നടി രഞ്ജിനി.വിദ്യാലയങ്ങളുടെ വിനോദയാത്രകള്‍ കെ.എസ്.ആര്‍.ടി ബസുകളിലാക്കണമെന്ന് നടി.ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഞ്ജിനി ഈ അഭ്യര്‍ത്ഥനയുമായി മുന്നോട്ട് വന്നത്. ‘സ്‌കൂള്‍, കോളേജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം എന്നാണ് സര്‍ക്കാരിനോടുള്ള എന്റെ ഒരേയൊരു അഭ്യര്‍ഥന.കുറിപ്പിന്റെ പൂർണരൂപം ;

5 വിദ്യാര്‍ഥികളടക്കം 9 പേര്‍ മ രിക്കുകയും 40 പേര്‍ക്ക് പ രിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ കേരളം അതീവ ദു ഖത്തിലാണ്. വളരെ കര്‍ശനമായ മോട്ടോര്‍ വാഹന നിയമങ്ങള്‍ ഉള്ളപ്പോള്‍ സ്വകാര്യ ബസുകള്‍ ഫ്‌ലാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.സര്‍ക്കാറിനോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്. സ്‌കൂള്‍, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സര്‍ക്കാര്‍ ബസുകളില്‍ നടത്തണം. ഇത് കൂടുതല്‍ ഭയാനകമായ അ പകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെ.എസ്.ആര്‍.ടി.സിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും.

2018 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട കെ.ടി.ഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?.ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചാണ് അ പകടം സംഭവിച്ചത്. അഞ്ച് വിദ്യാര്‍ത്ഥികളടക്കം 9 പേരുടെ ജീവനാണ് അപകടത്തില്‍ പൊലിഞ്ഞത്.

Scroll to Top