ഒരു ഫിൽറ്ററും ആവശ്യമില്ല , ഒരിക്കലും തെറ്റാത്ത ഫ്രെയിം ; ചിത്രം പങ്കുവെച്ച് ഐശ്വര്യ

സിനിമയ്ക്ക് അപ്പുറം ജീവിതത്തിൽ യാതൊരുവിധ മേക്കപ്പുമില്ലാതെ, വിഗ്ഗു വയ്ക്കാതെ, താടിയോ മുടിയോ കറുപ്പിക്കാതെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നടനാണ് രജനീകാന്ത്.

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ഒരു ചിത്രം പങ്കുവച്ചിരികുകയാണ് മകൾ ഐശ്വര്യ. ‘ഒരു ഫിൽറ്ററും ആവശ്യമില്ല, വ്യാജമായതൊന്നുമില്ല, കുറ്റമറ്റത്… ഒരിക്കലും തെറ്റാൻ സാധിക്കാത്ത ഒരു ഫ്രെയിം. ഒരിക്കലും തെറ്റായൊരു ആംഗിൾ ഉണ്ടാകാത്ത മുഖം…’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇതിനോടകം തന്നെ ചിത്രം വൈറലായിരിക്കുകയാണ്.

Scroll to Top