ആദ്യം കുപ്പി പൊട്ടിക്കണോ കേക്ക് മുറിക്കണോ, 70 മത് പിറന്നാളിന് അപ്പച്ചൻ കേക്ക് നൽകി മകൾ.

ആദ്യം കുപ്പി പൊട്ടിക്കണോ അതോ കേക്ക് മുറിക്കണോ എന്ന ആശയകുഴപ്പത്തിലാണ് കാഞ്ഞിരപ്പള്ളിക്കാരൻ അച്ചായൻ. തന്റെ എഴുപതാമത് ബർത്ത് ഡേ കേക്ക് മുറിച്ചത് ഒരു കിടിലൻ തീമിൽ. കേക്ക് കണ്ടാൽ അതിശയിക്കും.അത്രത്തോളം പെർഫെക്ഷനോടെയാണ് ചെയ്തിരിക്കുന്നത്.ബക്കറ്റിൽ ഐസിട്ട് മ
ദ്യക്കുപ്പികളെല്ലാം നിരത്തിവച്ചിരിക്കുന്ന മാതൃകയിലാണ് ചെയ്തിരിക്കുന്നത്.കാഞ്ഞിരപ്പള്ളി സ്വദേശി കെ. സി. മാത്യു മുക്കാടന് വ്യത്യസ്തമായ ഈ കേക്ക് സമ്മാനിച്ചത് മകൾ അന്ന ഓസ്റ്റിനാണ്.

മാത്യുവിന്റെ നാലു പെൺമക്കളും അവരുടെ മക്കളും ചേർന്ന് സ്‌പെഷൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ഗംഭീരമാക്കി. കൊച്ചിയിൽ പ്രഫഷനൽ ബേക്കറാണ് അന്ന. ‘കേക്ക് കാൻവാസ് ഹാപ്പിനസ് ഇൻ എ ബോക്സ്’ എന്ന ഡിസൈനർ കേക്ക് സംരംഭത്തിലൂടെ വ്യത്യസ്തമായ നിരവധി കേക്കുകൾ അന്ന ചെയ്തിട്ടുണ്ട്. മുൻപ് ഉണ്ടാക്കിയ ബാഹുബലി കേക്ക് അന്ന ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. അതെല്ലാം തന്നെ ആളുകൾ ഏറെ ഏറ്റെടുത്ത ഒന്നായിരുന്നു.

Scroll to Top