3.14 കോടി രൂപ ത ട്ടിയെടുത്തു, ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേ സ്

മലയാള നടൻ ബാബുരാജിനും ഭാര്യയും നടിയുമായ വാണി വിശ്വനാഥ് എന്നിവർക്കെതിരെ വഞ്ചനാകുറ്റത്തിനു കേ സ് എടുത്തിരിക്കുകയാണ് പോലീസ്.സിനിമാ നിർമാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാ തിയിലാണ് താരദമ്പതികൾക്കെതിരെ ഒറ്റപ്പാലം പൊലീസ് കേ സെടുത്തത്. കൂദാശ എന്ന സിനിമയുടെ നിർമാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണു പരാതി.

2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നു പരാതിയിൽ പറയുന്നു. തൃശൂരിലും കൊച്ചിയിലുമായിരുന്നു ഇതു സംബന്ധിച്ച ചർച്ചകൾ. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇടപാടെന്നു പരാതിയിൽ ആരോ പിക്കുന്നു.

Scroll to Top