എന്റെ മകൾ എന്റെ ആത്മാവ്, അച്ഛന്റെ വിയോഗത്തിൽ മനംനൊന്ത് കേയ.

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) ജൂലൈ 15 നാണ് അ ന്തരിച്ചത്. ചെന്നൈയിലെ ഫ്‌ളറ്റില്‍ മ രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ചെന്നൈയിലെ ന്യൂ ആവടി റോഡിലെ ശ്മശാനത്തില്‍ അദ്ദേഹത്തിന് അന്ത്യവിശ്രമം… സ്വന്തം വ്യക്തി ജീവിതത്തിലെ സംഘർഷങ്ങൾ തന്നിൽ തന്നെ ഒതുങ്ങണമെന്ന് ആഗ്രഹിച്ചിരുന്ന പ്രതാപ് ഏറ്റവുമധികം വാചാലനായിരുന്നത് മകൾ കേയയെക്കുറിച്ചാണ്. ‘my daughter my soul’ എന്ന് കേയയുടെ ഒരു ചിത്രം പങ്കുവച്ച് അടുത്തിടെ പ്രതാപ് സോഷ്യൽ മീഡിയയില്‍ കുറിച്ചിരുന്നു. 1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർ‌ഷം വിവാഹമോചിതനായി.

പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.1952 ല്‍ തിരുവനന്തപുരത്താണ് ജനിച്ചത്. ഊട്ടിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ബിരുദം പൂര്‍ത്തിയാക്കി. കോളേജ് കാലഘട്ടത്തില്‍ തന്നെ അഭിനയത്തില്‍ കമ്പമുണ്ടായിരുന്നു. പിന്നീട് മുംബൈയില്‍ ഒരു പരസ്യഏജന്‍സിയില്‍ ജോലി ചെയ്തു.ഭരതന്റെ ആരവമാണ് ആദ്യ ചിത്രം.

പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്,ഒരു നവാഗത സംവിധായികന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ് , മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്,ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.മോഹന്‍ ലാല്‍ ചിത്രം ബറോസില്‍ ആണ് അവസാനം അഭിനയിച്ച ചിത്രം.

Scroll to Top