സിനിമ സ്റ്റൈൽ നീക്കം, പ്രതിയെ ഫേസ്ബുക്കിലൂടെ പിടിയിലാക്കി വനിത എസ് ഐ.

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്‌ നടത്തി ബലാ ല്‍ സം ഗ കേസിലെ പ്രതിയെ പിടികൂടി ഡൽഹി ദാബ്രി പോലീസ്.ഫെയ്സ്ബുക്ക് ഓപറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്.ഡല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശിയാണ് 24 കാരനായ ആകാശ് ജെയിൻ.ആകാശ് 16 വയസുകാരിയെ ബലാ ത്സം ഗ ത്തിനിരയാക്കി ഗര്‍ഭി ണിയാക്കിയാണ് കടന്ന് കളഞ്ഞത്. ഈ വിവരം ആശുപത്രി അധികൃതരാണ് ദാബ്രി പൊലീസിനെ അറിയിച്ചത്. പെണ്‍കുട്ടിയില്‍ നിന്ന് ആകെ ലഭിച്ചത് ആകാശ് എന്ന പേര് മാത്രം. ഈ സാഹചര്യത്തിലാണ് ഫെയ്സ്ബുക്ക് വഴി പ്രതിയെ കണ്ടെത്താമെന്ന നിര്‍ദേശം എസ്ഐ പ്രിയങ്ക സെയ്നി മുന്നോട്ടു വച്ചത്.


ഈ തീരുമാനവും ഐഡിയയും പാഴായി പോയില്ല.വളരെ കൃത്യമായ നീക്കത്തിലൂടെ പേരും വിലാസവും നമ്പറുമെല്ലാം മാറ്റി.പുതിയ ഫെയ്സ്ബുക്ക് അക്കൗണ്ട് ഇതിനായി രൂപീകരിച്ചു. ആകാശ് എന്ന് പേരുള്ളവരെ കണ്ടെത്തി നിരീക്ഷണം ആരംഭിച്ചു.പലയിടങ്ങളിലായ താമസിച്ച പ്രതിയെ എഫ്ബി ഫ്രണ്ടാക്കി ചാറ്റ് ചെയ്ത് വിളിച്ചുവരുത്തിയാണ് എസ്ഐ പ്രിയങ്ക സെയ്നി അറ സ്റ്റു ചെയ്തത്.15 മാസത്തിനിടെ വിവിധ ഇടങ്ങളിലായി 6 പെണ്‍കുട്ടികളെ പ്രണയം നടിച്ച് ആകാശ് ജെയിന്‍ ബലാ ത്സം ഗത്തിനിരയാക്കിയതായാണ് പൊലീസിന്‍റെ നിഗമനം.

Scroll to Top