അയ്യരുടെ കൂട്ടാളിയായി വിക്രം, പ്രേക്ഷകർ കാത്തിരുന്ന സിബിഐയുടെ മേക്കിങ് വീഡിയോ.

പ്രേക്ഷകരെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് സി ബി ഐ 5 ദി ബ്രെയിൻ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുകയാണ്.ഈ അവസരത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിനിമയുടെ മേക്കിങ് വീഡിയോ ആണ്.ചിത്രീകരണ സമയത്തെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കി കൊണ്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. നിരവധി ആരാധകർ വീഡിയോകൾക്ക് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്.

വർഷങ്ങൾക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന സന്തോഷത്തിലാണ് മലയാള സിനിമാ പ്രേക്ഷകർ.താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത.സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ഉണ്ട്. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്.

സേതുരാമയ്യർ സി ബി ഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലേക്ക് എത്തുമ്പോൾ പ്രശസ്തമായ ബിജിഎമ്മിൽ മാറ്റമുണ്ടാകുമെന്നും തിരക്കഥാകൃത്ത് എസ് എൻ സ്വാമി നേരത്തെ വെളിപ്പെടുത്തിയിരുന്നു.ആദ്യ നാല് ചിത്രങ്ങൾക്കും ഈണമൊരുക്കിയ ശ്യാം ഇപ്പോൾ അതിന് പറ്റിയ ഒരു അവസ്ഥയിൽ അല്ലാത്തതിനാൽ ജേക്സ് ബിജോയ് ആയിരിക്കും അഞ്ചാം ഭാഗത്തിനായി സംഗീതസംവിധാനം നിർവഹിക്കുന്നത്.

മുകേഷും സായികുമാറും തിരിച്ചെത്തി .2 മണിക്കൂർ 42 മിനിറ്റ് ദൈർഗ്യമാണ്‌ ചിത്രത്തിന് ഉള്ളത് .ട്രൂത് ഗ്ലോബൽ ഫിലിംസാണ് ചിത്രത്തിന്റെ ഔട്ട് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത് .130നടുത്ത് ദിവസമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.ലോക സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വര്‍ഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നത്.

Scroll to Top