സേതുരാമയ്യറിന്റെ ഡബ്ബിങ് പൂർത്തിയാക്കി മമ്മൂക്ക ; സിബിഐ 5 ദി ബ്രെയിനിന്റെ ടീസർ ഉടൻ

പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘സിബിഐ 5. ചിത്രത്തെ കുറിച്ചുള്ള എല്ലാ വാർത്തകൾക്കും പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകര്യത ലഭിക്കാറുണ്ട്.തലമുറകളെ ഹരംകൊള്ളിച്ച മലയാളത്തിന്റെ ‌എക്കാലത്തെയും പ്രിയപ്പെട്ട ചിത്രപരമ്പര, സിബിഐയുടെ അഞ്ചാം ഭാഗത്തിൽ ജഗതി ശ്രീകുമാറും ഉണ്ടാകുമെന്ന് പുറത്തു വന്ന ചിത്രങ്ങളിൽ നിന്ന് ഉറപ്പായി. മമ്മൂട്ടിയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സി.ബി.ഐ യിലെ സേതുരാമയ്യർ.സിബിഐ 5 –ദ ബ്രെയിൻ എന്നാണ് സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രത്തിന്റെ പേര്.

34 വർഷങ്ങൾക്കിപ്പിറവും രൂപത്തിലും ഭാവത്തിലും ഒരേ കഥാപത്രമായി പ്രേക്ഷകരെ വിസ്മയിപ്പിക്കുക എന്നത് ഏതൊരു നടനെ സംബന്ധിച്ചും അസാധ്യമായ വെല്ലുവിളിയാണ്. ഇത് അഞ്ചാം തവണയാണ് ഈ വെല്ലുവിളി മമ്മൂട്ടിയെ വച്ചു കെ മധു എസ് എൻ സ്വാമി ടീം ഏറ്റെടുക്കുന്നത്. ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരേ സംവിധായകനും തിരക്കഥാകൃത്തും നടനും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി വർഷങ്ങൾക്കിപ്പുറവും ഒന്നിക്കുക എന്നതിന്റെ കാരണം ഒരു കുറവും വരാത്ത മമ്മൂക്കയുടെ അഭിനയമികവും എനർജിയും തന്നെയാണ്. 1988 ഫെബ്രുവരി 18നാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങുന്നത്. സിബിഐ സീരീസിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് CBI -5 THE BRAIN.

സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വർഷങ്ങൾക്കുശേഷം ചലച്ചിത്ര നിർമ്മാണ വിതരണ രംഗത്തേക്കുള്ള സ്വർഗചിത്രയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. കോ പ്രൊഡ്യൂസെഴ്‌സ് : സനീഷ് എബ്രഹാം, മനീഷ് അബ്രഹാം എക്‌സി. പ്രൊഡ്യൂസർ : ബാബു ഷാഹിർ, ഡിജിറ്റൽ മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട്, വിഷ്ണു സുഗതൻ.സായ്കുമാർ, രൺജി പണിക്കർ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, മുകേഷ്, രമേഷ് പിഷാരടി, ആശാ ശരത് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.

Scroll to Top