സ്പോട് എവിക്ഷനിൽ സെറീന ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്ത്.

ബിഗ്‌ബോസ് പ്രേമികൾ കാത്തിരുന്ന സമയത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്നലെ അപ്രതീക്ഷിതമായ സ്പോട് എവിക്ഷനിൽ സെറീന ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്ത്.ശനിയാഴ്ച എപ്പിസോഡിൽ ആയിരുന്നു എവിക്ഷൻ.ടോപ് സിക്സിൽ നിന്നും ടോപ് ഫൈവിലേക്ക്. ഇനി അഖിൽ മാരാർ, റെനീഷ റഹ്മാൻ, ജുനൈസ്, ശോഭ വിശ്വനാഥ്, ഷിജു എന്നിവർ ആണ് ഉള്ളത്.ഇന്ന് വൈകിട്ട് 7 മണിയ്ക്ക് ആണ് ഫിനാലെ എപ്പിസോഡ് ആരംഭിക്കുന്നത്.

ഇന്നലത്തെ എപ്പിസോഡിൽ ബിഗ് ബോസ് ഹൗസിലേക്ക് മോഹൻലാൽ നേരിട്ടെത്തിയാണ് അപ്രതീക്ഷിതമായ എവിക്‌ഷൻ പ്രഖ്യാപിച്ചത്. പുറത്തുപോകുമ്പോൾ തനിക്കൊപ്പം ഒരാളുകൂടി ഈ വീട്ടിൽ നിന്നുണ്ടുമെന്നായിരുന്നു വീട്ടിലെത്തിയ മോഹൻലാൽ മത്സരാർഥികളോടു പറഞ്ഞത്. അപ്പോഴാണ് ഇതൊരു സ്പോട്ട് എവിക്‌ഷനാണെന്ന് മത്സരാർഥികൾക്കും തിരിച്ചറിയുന്നത്.

കുറച്ച് നേരം ബിഗ്ബോസ് വീട്ടിൽ മോഹൻലാൽ ചിലവഴിച്ചാണ് മോഹൻലാൽ എവിക്ട് ആകുന്ന മത്സരാർത്ഥിയെ പ്രഖ്യാപിച്ചത്.സെറീന ഇതിന് മുൻപ് എവിക്ഷൻ ലിസ്റ്റിൽ വന്നിരുന്നു. എന്നാൽ സ്ത്രീ പ്രാധാന്യം കുറവായതിനാൽ സെറീന വീണ്ടും അകത്തേക്ക് വരുക ആയിരുന്നു.

Scroll to Top