മാരാർ ശോഭ ഫാൻസ്‌ നേർക്ക്നേർ, ആരായിരിക്കും ബിഗ്ബോസ് കപ്പ് അടിക്കാൻ പോകുന്നത്.

ബിഗ്‌ബോസ് പ്രേമികൾ കാത്തിരുന്ന സമയത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇന്നലെ അപ്രതീക്ഷിതമായ സ്പോട് എവിക്ഷനിൽ സെറീന ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്ത് ആയി.ശനിയാഴ്ച എപ്പിസോഡിൽ ആയിരുന്നു എവിക്ഷൻ.ടോപ് സിക്സിൽ നിന്നും ടോപ് ഫൈവിലേക്ക്. ഇനി അഖിൽ മാരാർ, റെനീഷ റഹ്മാൻ, ജുനൈസ്, ശോഭ വിശ്വനാഥ്, ഷിജു എന്നിവർ ആണ് ഉള്ളത്.ഇന്ന് വൈകിട്ട് 7 മണിയ്ക്ക് ആണ് ഫിനാലെ എപ്പിസോഡ് ആരംഭിക്കുന്നത്.

ഫാൻസ്‌ ഗ്രൂപ്പുകൾ തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്ക് പോരാണ്. ആരായിരിക്കും വിജയി എന്നറിയാനുള്ള നിമിഷങ്ങൾ ഇനി ബാക്കി. ഫേസ്ബുക്കിൽ ബിഗ്‌ബോസ് ഫാൻസ്‌ പേജുകളിൽ എടുത്ത് പറയുന്ന പേരുകൾ ശോഭയുടെയും മാരാരിന്റെയും പേരുകൾ ആണ്. ഇവരുടെ ഫാൻസുകൾ തമ്മിൽ മത്സരമാണ്.ശോഭയ്ക്ക് എതിര് എന്ന നിലയില്‍ റെനീഷയെ അവതരിപ്പിക്കുന്ന രീതിയാണ് അഖില്‍ ഫാന്‍സ് നടത്തിയത്. അതേ സമയം അഖില്‍ വിരുദ്ധ വോട്ടുകള്‍ ആണ് ശോഭ ഫാന്‍സ് ലക്ഷ്യം വച്ചത് എന്നാണ്

വിവിധ ഫാന്‍ പോസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന സൂചന.ആരായിരിക്കും വിജയി എന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകർ.അഖിൽ മാരാർ ശോഭ ബിഗ്ബോസ് ടൈറ്റിൽ വിന്നർ ആയി എന്നുള്ള പോസ്റ്റുകളും പ്രചരിക്കുന്നുണ്ട്. ഫാൻസ്‌ പേജുകളിൽ ആണ് ഇത്തരം പോസ്റ്റുകൾജൂനൈസും ഷിജുവും വാങ്ങുന്ന വോട്ടുകളുടെ എണ്ണം അറിയാനും പ്രേക്ഷകർ ആകാംഷയിലാണ്. സെറീന പുറത്ത് ആയതോടെ സറീനയുടെ വോട്ടുകൾ റിനീഷയ്ക്ക് ആകും എന്നാണ് കണക്ക് കൂട്ടലുകൾ.

Scroll to Top