സീരിയലിൽ മാത്രമല്ല ഇനി ജീവിതത്തിലും ഒരേ പാതയിൽ,ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി.

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ചന്ദ്ര ലക്ഷമണനും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി.ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സുഹൃത്തുക്കൾക്കായി വിരുന്നും സംഘടിപ്പിച്ചിരുന്നു.സ്വന്തം സുജാത എന്ന സീരിയയിലെ കേന്ദ്രകഥാപാത്രങ്ങൾ ആണ് ഇവർ. അവർ ജീവിതത്തിലും ഒന്നിക്കാൻ സാധിച്ചു. ഇവരുടെ വിവാഹ ചിത്രങ്ങൽ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ഒരു സമയത്ത് മലയാള ടെലിവിഷൻ സിനിമ മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു ചന്ദ്ര ലക്ഷ്മൺ.സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ് ചന്ദ്ര പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയത്.ടെലിവിഷനിലും സിനിമയിലും മിന്നിത്തിളങ്ങിയ ചന്ദ്ര പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്.സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചുകൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്വില്ലത്തിയായിട്ടാണ് താരം സ്‌ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ മലയാളി പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്.

സ്വന്തം സുജാത എന്ന പാരമ്പരയിലൂടെയാണ് ചന്ദ്ര ലക്ഷ്മൺ രണ്ടാം വരവ് നടത്തിയത്. സ്വന്തം സുാജതയിലെ ചന്ദ്രക്ക് മാത്രമല്ല കഥയിലെ നായകനും നിറഞ്ഞ സ്വീകരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയാകാൻ പോകുന്ന കാര്യം ആരാധകരെ അറിയിച്ചത്. സീരിയലിലെ കാമുകനാണ് ചന്ദ്രയുടെ ജീവിതത്തിലേക്കെത്തുന്നത്. എന്നാൽ തങ്ങളുടേത് പ്രണയ വിവാഹമല്ല എന്നും വെളിപ്പെടുത്തിയിരുന്നു.

Scroll to Top