എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജയ്ക്ക് രാജ്യാന്തര പുരസ്‌കാരം!!!

സം​ഗീത സംവിധായകൻ എ ആർ റഹ്മാന്റെ മകൾ ഖദീജ രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹയായി. മികച്ച അനിമേറ്റഡ് സംഗീത വീഡിയോയ്ക്കുള്ള ഇന്റര്‍നാഷനല്‍ സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരമാണ് ഖദീജയ്ക്ക് ലഭിച്ചത്. മകൾക്ക് പുര്സകാരം ലഭിച്ച വിവരം റഹ്മാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഫരിശ്‌തോ എന്ന വീഡിയോയിലൂടെയാണ് ഖദിജയ്ക്ക് നേട്ടം കൈവരിക്കാനായത്.

റഹ്മാന്‍ തന്നെയായിരുന്ന സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ആല്‍ബം പുറത്തിറങ്ങിയത്. തീര്‍ത്ഥാടകയായ പെണ്‍കുട്ടി പ്രാര്‍ഥന നടത്തുന്നതാണ് ആല്‍ബത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെക്കുറിച്ചും വ്യത്യാസങ്ങളുമായി പൊരുത്തപ്പെടുന്നതും വീഡിയോയില്‍ ചിത്രീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഫരിശ്‌തോ’ എന്ന വീഡിയോയ്ക്കാണ് പുരസ്‌കാരം. ഖദീജയുടെ ആദ്യ സംഗീതസംരംഭം കൂടിയാണിത്. പുരസ്കാരം ലഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ഖദീജയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തുന്നത്. മുന്ന ഷൗക്കത്ത് അലിയാണ് വരികള്‍ കുറിച്ചത്. മകളുടെ ആദ്യ സംഗീതസംരംഭത്തിലൂടെ തന്നെ പുരസ്‌കാരം കിട്ടിയ സന്തോഷത്തിലാണ് റഹ്മാന്റെ കുടുംബം.

Scroll to Top