വിവാഹമോചനം ഒദ്യോഗികമായി അറിയിച്ച് നാഗചൈതന്യയും സാമന്തയും!!!

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. സാമന്ത പേരില്‍ മാറ്റം വരുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ച ശേഷം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം സാമന്ത അക്കിനേനി എന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ അക്കിനേനി എന്ന പേര് താരം മാറ്റി എസ് എന്ന അക്ഷരം മാത്രം ഉപയോഗിച്ചതാണ് വാര്‍ത്തയായത്. അതുകൊണ്ടത് തന്നെ ഗോസിപ്പ് ശക്തമായി തന്നെ നിലനില്‍ക്കുകയായിരുന്നു.

ഇപ്പോഴിതാ വിവാഹ മോചനത്തെപറ്റി ഔദ്യോ​ഗിക അറിയിപ്പ് താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങൾ അഭ്യർഥിക്കുന്നുണ്ട്.ഇൻസ്റ്റഗ്രാമിലൂടെയാണ് താരങ്ങൾ അറിയിച്ചത്.

2010ൽ ​ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാ​ഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ൽ ​ഗോവയിൽ വച്ച് നടന്ന അത്യാഡംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

Scroll to Top