‘യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ’; ജോയ് മാത്യു !!

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക നൽകാൻ സർക്കാർ തീരുമാനം.ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കുകയാണ് ചെയ്തത്. 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യം നൽകിയാണ് ശമ്പള വർധനവ്.പതിനൊന്ന് മാസത്തെ ശമ്പളകുടിശ്ശികയായി അഞ്ചര ലക്ഷം രൂപ അനുവദിക്കാനാണ് ഉത്തരവ്.2016ൽ ചിന്ത ജെറോം ചുമതലയേൽക്കുമ്പോൾ ശമ്പളം അൻപതിനായിരം രൂപയായിരുന്നു. 2018 മെയ്യിൽ കമ്മീഷൻ ചട്ടം രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയർത്തി.


ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണ്. കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയെന്നതും തെറ്റായ വാര്‍ത്തയാണെന്നും ചിന്ത വ്യക്തമാക്കി.ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ എന്നും പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണെന്നും കുറുപ്പില് താരം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.കുറിപ്പിന്റെ പൂർണരൂപം :

ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡ് കൾക്ക് വേണ്ടിയും ധന-സമയ-ഊർജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ് .

Scroll to Top