ദുല്‍ഖറിന് നൂറ് കൈയടി കിട്ടിയാല്‍ പത്തെണ്ണം എനിക്ക്’,ദുല്‍ഖറിന്റെ ബ്രഹ്‌മാണ്ഡ റോള്‍ ;‘കിംഗ് ഓഫ് കൊത്ത’യെക്കുറിച്ച് പ്രമോദ് വെളിയനാട് !!വിഡിയോ

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും കൈകോർക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ഇതുവരെ കാണാത്ത വേഷത്തിലാണ് ദുൽഖർ എത്തുന്നത്.മാസ് എന്റര്‍ടെയ്‌നറായിരിക്കും കിംഗ് ഓഫ് കൊത്ത എന്നാണ് ഇതുവരെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീപ്പൊരി ലൂക്കിലുള്ള ദുൽഖറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രേക്ഷകരിൽ ആകാംഷ നിറക്കുന്നതാണ്.
ഇപ്പോഴിതാ ചിത്രത്തില്‍ ദുല്‍ഖറിന്റെ റോളിനെക്കുറിച്ച് പറയുകയാണ് നടന്‍ പ്രമോദ് വെളിയനാട്. ദുല്‍ഖറിന്റേത് ബ്രഹ്‌മാണ്ഡ റോളാണെന്നും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്നും പ്രമോദ് വെളിയനാട് പറയുന്നു.കിംഗ് ഓഫ് കൊത്തയില്‍ ഒരു സീന്‍ ദുല്‍ഖറുമായി അഭിനയിച്ചിട്ടുണ്ട്.

അതില്‍ മുഴുനീള കഥാപാത്രമാണ്. ദുല്‍ഖറിന് എതിരെ നില്‍ക്കുന്ന കഥാപാത്രമാണ് താന്‍ ചെയ്യുന്നത്. ഒരുപാട് സീനുകളുണ്ട്. ഇനി മുന്നോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് അറിയില്ല. എന്തായാലും മോശം വരുത്തില്ല. താനില്ലെങ്കില്‍ സിനിമ മുന്നോട്ടുപോകില്ലെന്നും പ്രമോദ് വെളിയനാണ് ചിരിച്ചുകൊണ്ട് പറഞ്ഞു.പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം തമിഴ്‌നാട്ടിലെ കാരൈക്കുടിയിൽ ഇപ്പോൾ പുരോഗമിക്കുകയാണ്.സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.

ദുല്‍ഖറിനും അഭിലാഷ് ജോഷിക്കുമൊപ്പം ആദ്യമായി മലയാള ചിത്രത്തില്‍ പങ്കാളിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് സീ സ്റ്റുഡിയോസ് സൗത്ത് മൂവീസ് ഹെഡ് അക്ഷയ് കെജ്രിവാള്‍ പറഞ്ഞു.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ദുല്‍ഖറിനൊപ്പം വന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ഐശ്വര്യ ലക്ഷ്മിയാകും ചിത്രത്തിലെ നായികയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നൈല ഉഷ, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുമെന്നും വിവരമുണ്ട്. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അഭിലാഷ് എന്‍ ചന്ദ്രന്റെതാണ് തിരക്കഥ. ശ്യാം ശശിധരന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. മേക്കപ്പ് റോണെക്‌സ് സേവിയറും വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മയുമാണ് കൈകാര്യം ചെയ്യുന്നത്. സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. സംഗീതം ജേക്‌സ് ബിജോയിയും ഷാന്‍ റഹ്‌മാനും നിര്‍വഹിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. പിആര്‍ഒ പ്രതീഷ് ശേഖര്‍.

Scroll to Top