പതിവ് തെറ്റിയ്കാതെ പൊങ്കാലയിട്ട് ചിപ്പി, ‘വലിയൊരു അനു​ഗ്രഹ’മെന്ന് താരം !! വിഡിയോ

ഭക്തി സാന്ദ്രമായ ആറ്റുകാൽ പൊങ്കാലയുടെ തിരക്കിലാണ് അനന്തപുരി.ആയിരക്കരണക്കിമ് പേരാണ് പൊങ്കാല അർപ്പിക്കാനായി വന്ന ചേർന്നിരിക്കുന്നത്.കൊറോണയ്ക്ക് ശേഷം അമ്മയ്ക്ക് അരികിൽ എത്തി പൊങ്കാല അർപ്പിച്ചതിന്റെ സന്തോഷവുംഎല്ലാവരും പങ്കുവെച്ചു.കൊവിഡിനെ തുടര്‍ന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ അഭൂതപൂർവ്വമായ ജനത്തിരക്കാണുള്ളത്.ഇക്കൂട്ടത്തിൽ സിനിമ സീരിയൽ താരങ്ങളും എത്തിയിരുന്നു.എല്ലാ ആറ്റുകാല്‍ പൊങ്കാലയിലും പങ്കുചേരുന്ന താരങ്ങള്‍ ഇക്കുറിയും പതിവു തെറ്റിച്ചില്ല. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാൽ എത്തിയിട്ടുണ്ട്.

“എല്ലാ വർഷവും മുടങ്ങാതെ പൊങ്കാല ഇടാൻ സാധിക്കുന്നുണ്ട്. അതൊരു വലിയ അനു​ഗ്രഹമായിട്ട് ഞാൻ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനു​ഗ്രഹം കൊണ്ടാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വർഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാർത്ഥനകൾ അതൊക്കെ തന്നെയല്ലേ. ഞാൻ ജനിച്ച് വളർന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാൽ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്. അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാൻ വെളുപ്പിന് ഇവിടെ വരുന്നത്.”, എന്ന് ചിപ്പി പറയുന്നു.

കഴിഞ്ഞ വര്ഷം കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം വീട്ടുമുറ്റത്താണ് ചിപ്പി പൊങ്കാല അര്‍പ്പിച്ചത്. ക്ഷേത്രമുറ്റത്ത് പൊങ്കാല ഇടുന്നത് വ്യത്യസ്തമായ ഒരു അനുഭവമാണെന്നും ചിപ്പി പറയുന്നു. മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതൻചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി ചലച്ചിത്രരംഗത്തെത്തി. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ൽ കർണാടക സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡ്‌ നേടി. കുറെ അധികം സിനിമകളിൽ നായികയായും സഹനടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷൻ സീരിയലുകളിൽ സജീവ സാന്നിധ്യം ആണ്. ചലച്ചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷൻസിന്റെ ബാനറിൽ ചില സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.

Scroll to Top