എന്റെ പെണ്ണിന്റെ ഉത്തരവാദിത്വം എനിക്കാണ്, ഹിന്ദി ബിഗ്‌ബോസ്സിൽ നിന്നും ക്ഷണം വന്നിരുന്നു : റോബിൻ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് റോബിന്റെ വാക്കുകൾ ആണ്.ഹിന്ദി ബിഗ്ബോസിലേക്ക് ഉള്ള ക്ഷണം വന്നിരുന്നു, ആരതിയെ ക്ഷണിച്ചിരുന്നു വെന്നും റോബിൻ പറയുന്നു. റോബിന്റെ വാക്കുകളിലേക്ക്,ഹിന്ദി ബി​ഗ് ബോസിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ എനിക്ക് ഹിന്ദി അറിയില്ലാത്തതുകൊണ്ട് പോയില്ല. ആരതി പോകാൻ പറഞ്ഞു. പക്ഷേ എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാത്തതുകൊണ്ട് കോൺഫിഡൻസില്ല. സംസാരിക്കാൻ അറിയാതെ പോയി ഞാൻ എന്ത് ചെയ്യാനാ’.ചിലരൊക്കെ പറയുന്നുണ്ട് ബി​ഗ് ബോസിൽ നിന്നും ഇറങ്ങി കഴിഞ്ഞാൽ ഒരാഴ്ച കൂടിപ്പോയാൽ രണ്ടാഴ്ച മാത്രമെ അതിന്റെ അലയൊലികൾ ഉണ്ടാകൂ എന്ന്.

അവർക്കുള്ള ഉത്തരമാണ് ബി​ഗി ബോസ് മലയാളം സീസൺ 5ന്റെ പ്രമോയിൽ ചെറുതായിട്ട് എന്റെ പേര് വന്നത്.ഒരുപാട് ആളുകളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ഇവിടെ വരെ എത്തിയിട്ടുള്ളത്. അതുപോലെ എന്നെ വെറുക്കുന്നവരും ഉണ്ട്.നീ മാറണം എന്ന് എല്ലാവരും പറയാറുണ്ട്. ഞാനെന്തിനാണ് മാറുന്നത്.ഒരുപാട് പോസിറ്റീവും നെഗറ്റീവും ഉള്ള ഒരു സാധാരണ വ്യക്തി മാത്രമാണ് ഞാൻ. എനിക്ക് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ ചെയ്യുന്നത്. മറ്റൊരാളുടെ പേഴ്സണൽ സ്പേസിൽ കയറി ഇടപെട്ടുകൊണ്ട് സംസാരിക്കാറില്ല. അതുപോലെ എന്റെ സ്പേസ് എനിക്ക് നിങ്ങൾ തരണം.

പലർക്കും എൻറെ അലർച്ച പ്രശ്നമായി തോന്നാറുണ്ട്. അത് ശരിയല്ല എന്നും പറയുന്നവരുണ്ട്. പക്ഷേ ഞാൻ എല്ലാ സ്ഥലത്തും പോയി അലറാറില്ല.ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണം എന്ന് എനിക്ക് നന്നായിട്ട് അറിയാം. അന്ന് നടന്നത് എന്റെ വിവാഹനിശ്ചയം അല്ലേ. ഞങ്ങൾ കാശ് മുടക്കി നടത്തുന്ന പരിപാടിയല്ലേ? നിങ്ങൾ മാറാൻ പറഞ്ഞാലും ഞാൻ മാറില്ല.എന്റെ പെണ്ണിനെ പ്രൊട്ടക്ട് ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. മൂക്കാമണ്ട സ്റ്റേറ്റ്മെന്റ് തെറ്റായിപോയിയെന്ന് പലരും പറഞ്ഞു. പക്ഷെ ഞാൻ പ്രതികരിക്കും. എന്നും ന്റെ പെണ്ണിനെയാണ് പറഞ്ഞത്.

ഫെബ്രുവരി 16 ന് ആയിരുന്നു റോബിന്റെയും ആരതിയുടെയും വിവാഹ നിശ്ചയം.അസീസിയ കൺവെൻഷൻ സെന്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിലേക്ക് എത്തിയത്.മുന്തിരി കളർ ഡ്രസ്സ്‌ ആണ് ഇരുവരും ധരിച്ചിരിക്കുന്നത്.മനോഹരമായ ഡിസൈനർ ലഹങ്കയ്ക്ക് ചേരുന്ന ഹെവി നെക്‌ളസും കമ്മലും വളകളും ആരതി ഇട്ടു.ദി കളർ പാലറ്റ് എന്ന ടീം ആണ് ആരതിയെ ഒരുക്കിയിരിക്കുന്നത്.റോബിനും മുന്തിരി കളർ ജുബ്ബയും പുറത്തൊരു ഔട്ഫിറ്റ് വരുന്ന ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്.

Scroll to Top