വേർപിരിഞ്ഞതിന് ശേഷം മാസം 15 ലക്ഷം നൽകി സ്വത്ത് സംരക്ഷിക്കാൻ ജോർജീനയുമായി കരാറുണ്ടാക്കി ക്രിസ്റ്റ്യാനോ

സ്വത്ത് സംരക്ഷിക്കാന് ഗേൾഫ്രണ്ടുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ കരാർ ഒപ്പിട്ടതായി റിപ്പോർട്ടുകൾ.ഭാവിയിൽ വേർപിരിയുകയാണ് എങ്കിൽ ക്രിസ്റ്റ്യാനോയുടെ സ്വത്ത് ഗേൾഫ്രണ്ടായ ജോർജീനയിൽ നിന്ന് സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് കരാർ.പോർച്ചു​ഗൽ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുമായി എത്തുന്നത്.വേര്പിരിഞ്ഞാൽ 15 ലക്ഷം രൂപ പ്രതിമാസം ജോർജീനയ്ക്ക് ജീവനാംശമായി ലഭിക്കും.

വേർപിരിഞ്ഞാലും കുട്ടികളുമായി ജോർജീനയ്ക്ക് ബന്ധം തുടരാമെന്ന വ്യവസ്ഥയും കരാറിലുണ്ടെന്നാണ് സൂചന.വേർപിരിയുകയാണ് എങ്കിൽ പ്രതിമാസം ജീവനാംശമായി നൽകേണ്ട തുക ഉൾപ്പെടെയുള്ളവ വിവാഹത്തിന് മുൻപുള്ള കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2016ലാണ് ക്രിസ്റ്റ്യാനോയും ജോർജീനയും പ്രണയത്തിലാവുന്നത്. മാഡ്രിഡിൽ ​ഗുചി സ്റ്റോറിൽ വെച്ചാണ് ജോർജീനയെ ക്രിസ്റ്റ്യാനോ പരിചയപ്പെടുന്നത്. ഇവിടെ സെയിൽസ് അസിസ്റ്റൻഡ് ആയി ജോലി ചെയ്യുകയായിരുന്നു ജോർജീന.

Scroll to Top