നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ ശക്തി; യോഗ ദിനത്തിൽ ഫോട്ടോയുമായി സംയുക്ത വർമ്മ

ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയ താരമാണ് സംയുക്ത വർമ. 18 ചിത്രങ്ങളിൽ അഭിനയിച്ചു. കൂടുതൽ ചിത്രങ്ങളിലും സുരേഷ് ഗോപിയായിരുന്നു നായകൻ. മിക്ക ചിത്രങ്ങളും ഹിറ്റ് ചാർട്ടിൽ ഇടം നേടി. ബിജു മേനോൻ നായകനായ മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ എന്നീ ചിത്രങ്ങൾ ഈ നടിയുടെ അഭിനയമികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു. 999 ലും (വീണ്ടും ചില വീട്ടുകാര്യങ്ങൾ) 2000 ലും (മഴ ,മധുരനൊമ്പരക്കാറ്റ്, സ്വയംവരപ്പന്തൽ) എന്നിവയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി.കുബേരൻ ആണ് അവസാനം അഭിനയിച്ച ചിത്രം. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം സിനിമയിലേക്ക് വന്നിട്ടില്ല.

എന്നിരുന്നാലും താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. യോഗ ചെയ്യുന്നതും ഡാൻസ് ചെയുന്നതുമെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും താരം യോഗ ആരംഭിച്ചിരിക്കുകയാണ്. “എങ്ങനെ വിശ്രമിക്കാം എന്ന് പഠിക്കുന്നത് നിങ്ങളുടെ വലിയ ശക്തിയാകും. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും എന്റെ പായയിലേക്ക്..”, എന്ന ക്യാപ്ഷനോടെയാണ് സംയുക്ത യോഗയ്ക്ക് ശേഷമുള്ള ഫോട്ടോ പങ്കുവെച്ചത്.ഇപ്പോഴിതാ അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് സംയുക്ത പങ്കുവെച്ച ഫോട്ടോയും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

” നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീര പ്രകൃതി അറിയാനും, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശീലങ്ങളും ശ്വസന രീതികളും മാറ്റാനും കഴിയും. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ ശക്തി. എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്.അതിനപ്പുറം നീങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ. പഠിക്കുക, പര്യവേക്ഷണം ചെയ്യുക, പരീക്ഷിക്കുക. എന്റെ എല്ലാ ഗുരുക്കന്മാർക്കും ഞാൻ കീഴടങ്ങുന്നു. അവരുടെ അനുഗ്രഹത്തോടെ മാത്രമേ പരിശീലിക്കാൻ കഴിയൂ..”, സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.

Scroll to Top