സിനിമയിൽ ആശുപത്രിയിൽ മ രിക്കാൻ കിടക്കുമ്പോഴും മേക്കപ്പ്, മാളവികയുടെ വിമർശനത്തിന് ചുട്ടമറുപടി നൽകി നയൻ‌താര.

കണക്ട് എന്ന സിനിമയുടെ പ്രൊമോഷൻ ഭാഗമായി നടന്ന ഇന്റർവ്യൂവിൽ നയൻ‌താര പറഞ്ഞ വാക്കുകളാണ് വൈറൽ ആകുന്നത്.രാജാ റാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനിൽ ഒരു സൂപ്പർ താരം ഫുൾ മേക്കപ്പിൽ ആയിരുന്നെന്നും മ രിക്കാൻ കിടക്കുമ്പോഴാണോ ഇത്ര മേക്കപ്പ്.ഒരു കൊമേഴ്‌സ്യൽ സിനിമയാണെങ്കിൽപ്പോലും അഭിനയിക്കുമ്പോൾ കുറച്ച് റിയലിസ്റ്റിക് ആകണ്ടേ. ഇന്നായിരുന്നു പരിഹാസ രൂപത്തിൽ മാളവിക ചോദിച്ചത്. ഇതിനുള്ള മറുപടിയാണ് നയൻ‌താര നൽകുന്നത്.

നയൻതാരയുടെ വാക്കുകളിലേക്ക്,ഒരു നടി ഒരു അഭിമുഖത്തിൽ ഞാനൊരു സിനിമയിൽ ഫുൾ മേക്കപ്പിൽ ഇരുന്നതിനെ വിമർശിച്ചു കണ്ടു. അവർ എന്റെ പേര് പറഞ്ഞില്ല, എങ്കിലും അറിയാൻ പറ്റും.ആശുപത്രിയിൽ ആണെന്നും കരുതി മുടി വലിച്ചു വാരി ഇടാൻ പറ്റുമോ. അവിടെയും ആളുകളെ നോക്കാൻ ആരെങ്കിലും ഒക്കെ കാണുമല്ലോ.പക്ഷേ ഒരു കൊമേഴ്സ്യൽ സിനിമയിൽ പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന തരത്തിലാണ് മേക്കപ്പ് ചെയ്യുക.

സിനിമയിൽ സംവിധായകൻ പറയുന്ന പോലെയാണ് ഞാൻ ചെയ്യുന്നത്.സംവിധായകൻ പറയുന്ന പോലെ കേൾക്കുന്ന ആളാണ് ഞാൻ.അവർക്ക് ഒരുപാട് സമയം ഉള്ളതുകൊണ്ടല്ലേ നമ്മളെപ്പറ്റി പറയുന്നത്. എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ സമയമില്ല.എന്നെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ് ഞാൻ സിനിമ ചെയുന്നത് അല്ലാതെ റിവ്യൂ എടുക്കുന്നവർക്കോ വിമർശിക്കുന്നവർക്കോ വേണ്ടിയല്ല.

Scroll to Top