ഓണവും വിഷുവുമൊക്ക അടിച്ചുപൊളിക്കാൻ സൂക്ഷിച്ച പൈസ ബാലനിധിയിലേക്ക് നൽകി മൂന്നാം ക്ലാസുകാരൻ ;ചേർത്തുപിടിച്ച് കലക്ടർ

കുറച്ച് ദിവസങ്ങൾ കൊണ്ട് ആലപ്പുഴയുടെ മാത്രമല്ല കേരളത്തിലെ മുഴുവനാളുകളുടെയും മനസ് കീഴടക്കിയ പ്രിയപ്പെട്ട കളക്ടർ ആണ് വി ആർ കൃഷ്ണ തേജ.മഴകെടുതി കാരണം എങ്ങും വെള്ളപൊക്കവും മറ്റ് നഷ്ടങ്ങളും വന്ന സമയത്ത് ആണ് ഇദ്ദേഹം ജനങ്ങളുടെ മനസിൽ ഇടംപിടിച്ചത്.ജില്ലയിലെ കളക്ടർ ആയി നിയമനത്തിൽ വി ആർ കൃഷ്ണ തേജ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആണ് ജനങ്ങൾ ഏറെ ഏറ്റെടുത്തത്. കുട്ടികൾക്ക് അവധി പ്രഖ്യാപിച്ച കളക്ടർ മാമൻ ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ വൈറൽ ആകുന്നത് കളക്ടർ പങ്കുവെച്ച കുറിപ്പാണ്.ഓണവും വിഷുവുമൊക്ക ആഘോഷമാക്കാൻ കരുതി വച്ച പണവുമായി തന്നെ കാണാനെത്തിയ ഒരു ബാലന്റെ വിഡിയോയാണ് പങ്കുവെച്ചത്.കുറിപ്പിന്റെ പൂർണരൂപം :

കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പൊതുജനങ്ങളെ കാണുന്നതിനിടയിലാണ് കയ്യിലൊരു കവറുമായി ഒരു മോന്‍ എന്റെ അടുത്തേക്ക് വന്നത്. എന്തെങ്കിലും അപേക്ഷയാണെന്ന് കരുതിയാണ് ഞാനത് തുറന്നത്. എന്നാല്‍ ആ കവറില്‍ കുറച്ച് പണമായിരുന്നു ഉണ്ടായിരുന്നത്. ഇത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഇതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ആ മോൻ എന്നോട് പറഞ്ഞത് ഓണവും വിഷുവും ഒക്കെ അടിച്ച് പൊളിക്കാനായി സൂക്ഷിച്ച് വെച്ച പൈസയാണെന്നാണ്.

നിർധനരായ കുഞ്ഞു മക്കൾക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നൽകാനായി സംസ്ഥാന സര്‍ക്കാരിന്റെ ബാലനിധി പദ്ധതിയിലേക്ക് സംഭാവന നൽകാനായാണ് മൂന്നാം ക്ലാസുകാരനായ ഈ മോന്‍ പണവുമായി എന്റെ അടുത്തേക്ക് വന്നത്. ചില അനുഭവങ്ങൾ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തിൽ എന്റെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. നിധിന്‍ മോനും മാതാപിതാക്കള്‍ക്കും എന്റെ സ്‌നേഹാഭിനന്ദനങ്ങള്‍

Scroll to Top