ചുരുണ്ട മുടിയിൽ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടി, വൈറലായി ദർശനയുടെ ഗ്ലാമറസ് ഫോട്ടോസ്.

2014-ൽ പുറത്തിറങ്ങിയ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന ചിത്രത്തിലൂടെ സിനിമയിലെക്ക് വന്ന താരമാണ് ദർശന രാജേന്ദ്രൻ.ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലൂടെ ദർശന ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിനായി ചെയ്ത ബാവ്രാ മൻ എന്ന ഗാനത്തിന്റെ കവർ യൂട്യൂബിൽ മൂന്നു ദശലക്ഷത്തിലധികം കാഴ്ച്കളോടെ ജനപ്രിയത നേടി. വൈറസ്, ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണ്ണമിയും, അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ, രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

ഇരുമ്പു തിരൈ, കവൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ദർശന അഭിനയിച്ചു.മഹേഷ് നാരായണൻ സംവിധാനം ചെയ്ത് 2020-ൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സി യു സൂൺ എന്ന ചിത്രത്തിൽ നായികയായി.അതുപോലെ തന്നെ പ്രണവ് മോഹൻലാൽ അഭിനയിച്ച ഹൃദയത്തിലെ റോൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി. ബേസിൽ നായകനായി എത്തിയ ജയജയജയഹേയിലെ ദർശനയുടെ കഥാപാത്രം തീയേറ്ററുകളിൽ മികച്ച സ്വീകാര്യതയാണ് നേടിയത്.

ചുരുണ്ട മുടി കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കിയ മറ്റൊരു നടിയാണ് ദർശന. സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. അതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. എന്നാൽ ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. ഫോട്ടോയിൽ കുറച്ച് ഗ്ലാമറസ് ലുക്കിൽ ആണ് ഉള്ളത്. ഷോർട്സും ബ്രാലേറ്റും ആണ് ധരിച്ചിരിക്കുന്നത്. എവിടെയോ ഇരുന്ന് ആഹാരം കഴിക്കുന്ന ചിത്രങ്ങൾ ആണ് എപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുകളും ആയി എത്തുന്നത്.

Scroll to Top