സാരിയിൽ അതീവ സുന്ദരിയായി ഡയാന ഹമീദ് ; ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

അവതാരകയായി കരിയർ തുടങ്ങി അഭിനയത്തിലേക്ക് കടന്നുവന്ന നടിയാണ് ഡയാന ഹമീദ്. അഭിനയിക്കുവാനുള്ള ആഗ്രഹം നേരത്തെ ഇല്ലായിരുന്നുവെങ്കിലും ഇപ്പോൾ സിനിമ തന്റെ പാഷനായി മാറിയെന്നാണ് ഡയാന പറയുന്നത്. മലയാളത്തിലും തമിഴിലും മികച്ച വേഷങ്ങൾ താരം കൈകര്യം ചെയ്യുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്തു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്ന് വന്നത്. തുടർന്ന് യുവം, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന പാപ്പനാണ് ഡയാനയുടെ പുതിയ ചിത്രം.മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന ഡയാനയെ സ്റ്റാര്‍ മാജിക്കില്‍ എത്തിയതോടെയാണ് ഒരുപാട് പേര്‍ ശ്രദ്ധിക്കുന്നത്. താനെന്ന വ്യക്തിയെയും കലാകാരിയെയും അടയാളപ്പെടുത്തിയ പരിപാടി അതാണെന്നാണ് ഡയാന പറയുന്നത്.

പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ഇപ്പോൾ കീഴടക്കിയിരിക്കുന്നത്. ഗോൾഡ് ആൻഡ് മജെന്ത കാഞ്ചീപുരം സാരിയുടുത്തുള്ള ഡയാനയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ആഷിഖ് ഹസനാണ്.സറീന ബോട്ടിക്കാണ് ഡിസൈനർ.അതീവ സുന്ദരിയായി ക്യൂട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു വെറൈറ്റി രീതിയിലാണ് സാരി ധരിച്ചിരിക്കുന്നത് എന്നതും ഫോട്ടോ വൈറലായതിന് കാരണമാണ്.

Scroll to Top