ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ടുമായി അനിഖ ; ലെഹങ്കയിൽ സുന്ദരിയായി താരം !!

2010-ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാളം കൂടാതെ തമിഴ് സിനിമകളിലും ശ്രദ്ധേയമാണ്.തമിഴ് ചിത്രങ്ങളായ യെന്നൈ അറിന്താൽ,വിശ്വാസ്വം എന്നിവ ഉൾപ്പെടെയുള്ള പ്രധാന ചിത്രങ്ങളിൽ അഭിനയിച്ച് പ്രശസ്തി നേടിയെടുത്തു. ഇവ രണ്ടിലും അജിത് കുമാറിനോടൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.2013-ൽ 5 സുന്ദരികൾ എന്ന മലയാള ചിത്രത്തിൽ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോസ് എല്ലാം അപ്ലോഡ് ചെയ്യാറുണ്ട്. മിക്കത്തും സൈബർ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്.വസ്ത്രം തന്നെയാണ് പ്രധാന ഘടകം.താരം നായികയായി എത്തുന്ന ചിത്രത്തിന്റെ പണിപ്പുരയിൽ ആണ് അനിഖ.ചിത്രത്തിന്റെ പൂജ കഴിഞ്ഞതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോസാണ്.

ദീപാവലി സ്പെഷ്യൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനിഖ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.ക്രീം നിറത്തിലെ ലെഹങ്കയിൽ അതിസുന്ദരിയായിട്ടാണ് താരം ഫോട്ടോയിൽ.അനുഷ റെജിയുടെ എ.ആർ സിഗ്നേച്ചറാണ് താരത്തിന്റെ വസ്ത്രത്തിന് പിന്നിൽ.ഷാഫി ഷകീറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോസ് വൈറൽ ആയി മാറിയത്.നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയത്.

Scroll to Top