മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു ; പ്രഖ്യാപനവുമായി ലാലേട്ടൻ !!

മലയാള സിനിമയുടെ പ്രിയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ കാത്തിരിപ്പിലായിരുന്നു ആരാധകർ.ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ.

‘എന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും ആവേശകരവും കഴിവുറ്റതുമായ സംവിധായകരിൽ ഒരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നത്,’ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്‍ഡ് മേരി ക്രിയേറ്റീവും മാക്സ്‍ലാബും സെഞ്ച്വുറി ഫിലിംസും ചേർന്നാകും ചിത്രം നിർമിക്കുക.പീരീഡ്‌ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ചെമ്പോത്ത് സൈമൺ എന്ന ഗുസ്‌തിക്കാരൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിനെ പറ്റി ഇത് വരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല.മമ്മൂട്ടി നായകനായെത്തുന്ന ന‍ൻപകൽ നേരത്ത് മയക്കം ആണ് ലിജോയുടെ പുതിയ പ്രോജക്ട്.

Scroll to Top