ഇങ്ങനെയൊക്കെ അഭിനയിക്കുന്നതിൽ ഭർത്താവിനു കുഴപ്പമൊന്നുമില്ലായിരുന്നോ,ദീപികയുടെ മറുപടി വൈറൽ

ബോളിവുഡ് താരങ്ങൾ അടുത്ത് ഇടപഴകി അഭിനയിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അതിൽ അവർക്ക് ഒരു തെറ്റും കാണുന്നില്ല, ചെയുന്ന ജോലിയുടെ ഒരു ഭാഗം മാത്രം. എന്നാൽ ഇവർക്ക് നേരെ പ്രേക്ഷകർ ഉയർത്തുന്ന ചോദ്യങ്ങളും വിമർശനങ്ങളും ഏറെയാണ്.ഇപ്പോഴിതാ വൈറൽ ആകുന്നത് ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് ദീപിക പദുകോൺ നൽകിയ മറുപടിയാണ്.ദീപികയും സിദ്ധാന്ത് ചതുര്‍വേദയും നായികാ നായകന്മാരായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഗെഹരിയാന്‍’.ഈ ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ഇതിലെ പാട്ടുരംഗങ്ങളിലെ ദീപികയും സിദ്ധാന്തും തമ്മിലുള്ള പ്രണയരംഗങ്ങളെക്കുറിച്ചുമാണ് ചോദ്യങ്ങൾ ഉണ്ടായത്.ഈ ചോദ്യങ്ങൾക്ക് ദീപിക നൽകിയിരിക്കുന്ന മറുപടിയാണ് വൈറൽ ആയത്.സിദ്ധാന്തുമായുള്ള ചുംബനരംഗങ്ങളിലടക്കം അഭിനയിക്കുന്നതിൽ ഭർത്താവ് രൺബീർ സിങ്ങിന് കുഴപ്പമൊന്നുമില്ലായിരുന്നോ എന്നായിരുന്നു കമ്മെന്റ് .ഇങ്ങനെയുള്ള കമന്റുകളോട് എന്താണ് പ്രതികരണം എന്ന് ഒരു അഭിമുഖത്തിൽ ചോദ്യമുണ്ടായപ്പോഴാണ് ദീപിക മറുപടി നൽകിയത്.നമ്മൾ അതിനോട് പ്രതികരിക്കുന്നത് പോലും മണ്ടത്തരമാണ്. ഞാൻ കമന്റുകൾ വായിക്കാറില്ല.

എനിക്ക് തോന്നുന്നു, ഞങ്ങളെ സംബന്ധിച്ചിടത്തോളം അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന്. അവനും ഇല്ല എന്ന് എനിക്ക് ഉറപ്പുണ്ടെന്നാണ് ദീപിക പറയുന്നത്.ദീപികയുടെ ഈ മറുപടിയ്ക്ക് നിരവധി പേരാണ് പിന്തുണയുമായി എത്തിയത്.ഗെഹാരിയൻ ഫെബ്രുവരി 11നു ഒ.ടി.ടി റിലീസായി പ്രേക്ഷകരിലേക്കെത്തും.ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ ‘ഐശ്വര്യ’യിലൂടെയാണ്. അടുത്ത വര്ഷം, പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന ‘ഓം ശാന്തി ഓം’ എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി.

PHOTOS

VIDEO

Scroll to Top