സഖാവിന് മാത്രമല്ല, മരുമകനും ആയിക്കൂടെ ഒരു ചേഞ്ച്‌ ഒക്കെ, ദുബായ് എക്സ്പോയിൽ കിടിലൻ ലുക്കിൽ മന്ത്രി മുഹമ്മദ്‌ റിയാസ്.

കേരള സർക്കാരിന്റെ പൊതുമരാമത്ത് വകുപ്പിന്റെയും ടൂറിസത്തിന്റെയും മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് പി എ മുഹമ്മദ് റിയാസ്.2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബേപ്പൂരിൽ നിന്ന് പി എ മുഹമ്മദ് റിയാസ് വിജയിച്ചത്.സാമൂഹിക വിഷയങ്ങളിൽ ഇടപെടുകയും വേണ്ട ഇടപെടലുകൾ നടത്തുകയും ചെയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന് പ്രിയങ്കരർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഇദ്ദേഹതിന്റെ പുതിയ ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.

ദുബായ് എക്സ്പോ സന്ദർശനത്തിന് എത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.കോട്ടും സ്യൂട്ടും ധരിച്ചാണ് റിയാസ് എക്സ്പോ വേദിയിലെത്തിയത്.റോയൽ ബ്ലൂ സ്യൂട്ടും വൈറ്റ് ഷർട്ടുമാണ് റിയാസ് ധരിച്ചത്. കറുപ്പ് ബെൽറ്റ്, ഷൂസ്, സണ്‍ഗ്ലാസ് എന്നിവ ആക്സസറൈസ് ചെയ്തിരുന്നു. ‘ദുബായ് എക്സ്പോയിൽ ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചു’– എന്നെഴുതിയാണ് റിയാസ് സമൂഹമാധ്യമത്തിൽ ചിത്രങ്ങള്‍ പങ്കുവച്ചത്.

മന്ത്രിയെ പതിവിൽനിന്നും വ്യത്യസ്തമായ വേഷത്തിൽ കണ്ടതിന്റെ സന്തോഷം കമന്റുകളിൽ നിറഞ്ഞു. ഭാര്യ വീണ വിജയനും റിയാസിനൊപ്പം എത്തിയിരുന്നു.ഇതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായ് സന്ദർശനത്തിന് എത്തിയപ്പോഴുള്ള ഇദ്ദേഹത്തിന്റെ വേഷവും ശ്രദ്ധ നേടിയിരുന്നു. വെള്ള ഫുൾ സ്ലീവ് ഷർട്ടും കറുപ്പ് പാന്റ്സുമായിരുന്നു പിണറായി ധരിച്ചത്.അന്നും നിരവധി പേരാണ് കമ്മെന്റുകളും ആയി എത്തിയത്.

Scroll to Top