പേളിന്റെ മനോഹരിതയിൽ റെഡ് കാർപ്പെറ്റിൽ തിളങ്ങി ദീപിക പദ്ക്കോൺ

ബോളിവുഡിൻ്റെ താരറാണിയാണ് ദീപിക പദുകോൺ. ബോളിവുഡില്‍ ഷാരൂഖ് ഖാന്‍ ചിത്രം ഓം ശാന്തി ഓമിലൂടെ ദീപികയ്ക്ക് ലഭിച്ചത് സ്വപ്ന തുല്യമായ അരങ്ങേറ്റമായിരുന്നു. പിന്നീട് താരത്തിന് കൈനിറയെ ചിത്രങ്ങളായിരുന്നു, തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. താരത്തെ തേടി ഹിറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി എത്തുകയായിരുന്നു.

ബോക്സ് ഓഫീസില്‍ വമ്പൻ ഹിറ്റ് സമ്മാനിക്കുമ്പോൾ തന്നെ നടിയെന്ന നിലയിലും എല്ലാവരാലും അംഗീകരിക്കുന്ന താരമായും മാറുകയായിരുന്നു ദീപിക പദുകോൺ. തുടർന്ന് ബോളിവുഡിന്‍റെ അതിര്‍ത്തി കടന്ന് ദീപിക ഹോളിവുഡിൽ വരെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു.താരം രൺവീർ കപൂറിനെയാണ് വിവാഹം ചെയ്തത്. ബോളിവുഡ് ഏറ്റെടുത്ത വിവാഹം ആയിരുന്നു അത്.

സോഷ്യൽ മീഡിയയിൽ ഇവരുടെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.താരത്തിൻ്റെ സ്റ്റൈൽ സെൻസും ഏറെ പ്രശംസ അർഹിക്കാറുണ്ട്. നടി തൻറെ വസ്ത്രത്തിലും ഹെയർ സ്റ്റൈലിലുമൊക്കെ പുത്തൻ പരീക്ഷണങ്ങൾ നടത്താറുമുണ്ട്, ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഫോട്ടോസാണ്.

കഴിഞ്ഞ ദിവസം ദീപിക റെഡ് കാർപ്പറ്റിൽ എത്തിയത് പേളിന്റെയും വൈറ്റിന്റെയും സൗന്ദര്യം തുളുമ്പുന്ന മനോഹര ഔട്ഫിറ്റിലാണ്. വൈറ്റ് സാരിയ്ക്കൊപ്പം പെയർ ചെയ്തിരിക്കുന്നത് മുത്തുകൾ പതിപ്പിച്ച ബ്ലൗസ് ആണ്. സാരിയ്ക്ക് അനുയോജ്യമായ പേൾ ആഭരണങ്ങളും വസ്ത്രത്തിനു മനോഹാരിത കൂട്ടുന്നു.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്

Scroll to Top