‘ഇനി സ്വാമിയേ കാണാൻ 40 വർഷത്തെ കാത്തിരിപ്പാണ്,കഴിഞ്ഞ ദിവസം ഭഗവാനെ കണ്ടപ്പോൾ’; ദേവനന്ദ

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്.മാളികപുറത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.മാളികപ്പുറം എന്ന സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കുഞ്ഞു താരമാണ് ദേവനന്ദ. തൊട്ടപ്പൻ, മൈ സാന്റ എന്നീ സിനിമകളിലൂടെയാണ് ദേവനന്ദ പ്രേക്ഷകരുെട മനസ്സിൽ ഇടം പിടിക്കുന്നത്. മിന്നൽ മുരളി, പ്രകാശൻ പറക്കട്ടെ, ഹെവൻ, 2018 തുടങ്ങി നിരവധി ചിത്രത്തിൽ ഈ പത്തുവയസ്സുകാരി അഭിനയിച്ചു .

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം മാളികപ്പുറം സിനിമയിലെ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്ക് കൊടുക്കാത്തതിനായിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നത്. ഒരുപാട് പേർ മത്സരിക്കുന്ന അവാർഡിൽ ഒരാൾക്ക് മാത്രമല്ലേ നൽകാനാവൂ എന്നാണ് ദേവനന്ദ പ്രതികരിച്ചത്. വിജയിയായ കുട്ടിയെ ദേവനന്ദ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദേവനന്ദ തന്റെ പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി കുഞ്ഞു മാളികപ്പുറം.ഇനി സ്വാമിയെക്കാണാൻ 40 വർഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു.

ശബരമലയിൽ നിന്നുള്ള വിഡിയോയും ദേവനന്ദ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.“ഇനി സ്വാമിയേ കാണാൻ 40 വർഷത്തെ കാത്തിരിപ്പ് ആണ്, അതിലും വലുത് അല്ല മറ്റ് എന്തിന് വേണ്ടിയുള്ള കാത്തിരിപ്പും, കഴിഞ്ഞ ദിവസം മലയിൽപോയി ഭഗവാനെ കണ്ടപ്പോൾ..”, ദേവനന്ദ ശബരിമലയിൽ അയ്യപ്പനെ തൊഴുത് നിൽക്കുന്ന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.പത്താം ജന്മദിനം ആഘോഷമാക്കിയ ചിത്രങ്ങൾ ദേവനന്ദ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.നിരവധി പേര് ആശംസയുമായി എത്തി.

Scroll to Top