അല്‍ഫോന്‍സ് പുത്രന്റെ ഭാര്യയ്ക്ക് ഒപ്പം തകർപ്പൻ ഡാൻസുമായി മീനാക്ഷി ദിലീപ് ; അമ്മയുടെ മകള്‍ തന്നെയെന്ന് ആരാധകർ

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.ദിലീപിന് ആദ്യ വിവാഹത്തിൽ മഞ്ജുവിലുള്ള മകളാണ് മീനാക്ഷി. മഞ്ജു വാര്യറിന്‍റെ അതെ പോലെ തന്നെയാണ് മീനാക്ഷി എന്ന് ആരാധകർ പറയാറുണ്ട്.

ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പുതിയൊരു ഡാന്‍സ് വീഡിയോയാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്റെ ഭാര്യയ്ക്ക് ഒപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് മീനാക്ഷി പങ്കുവയ്ക്കുന്നത്.സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

ഇടയ്ക്കിടെ സ്വന്തമായി കൊറിയോഗ്രഫി ചെയ്ത് ഡാന്‍സ് ചെയ്ത് മീനാക്ഷി അത് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.ചെന്നൈയിൽ എംബിബിഎസ് പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.

Scroll to Top