ദേവാനന്ദയ്ക്ക് പിറന്നാൾ സമ്മാനമായി ഇഷ്ടമുള്ള കഥാപാത്രം നൽകി അഭിലാഷ് പിള്ള

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാളികപ്പുറം’ എന്ന ചിത്രം മികച്ച വിജയമാണ് നേടിയത്.മാളികപുറത്തിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ച വെച്ചത്.മാളികപ്പുറം എന്ന സിനിമയിലെ കല്ലു എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ കുഞ്ഞു താരമാണ് ദേവനന്ദ. തൊട്ടപ്പൻ, മൈ സാന്റ എന്നീ സിനിമകളിലൂടെയാണ് ദേവനന്ദ പ്രേക്ഷകരുെട മനസ്സിൽ ഇടം പിടിക്കുന്നത്. മിന്നൽ മുരളി, പ്രകാശൻ പറക്കട്ടെ, ഹെവൻ, 2018 തുടങ്ങി നിരവധി ചിത്രത്തിൽ ഈ പത്തുവയസ്സുകാരി അഭിനയിച്ചു .

സമൂഹമാധ്യമത്തിൽ സജീവമായ താരം വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ ദേവനന്ദയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി എത്തിയിരിക്കുകയാണ് മാളിക്കപ്പുറം സിനിമയുടെ തിരക്കഥാകൃത് അഭിലാഷ് പിള്ള. തന്റെ അടുത്ത ചിത്രത്തിൽ പുതിയൊരു കഥാപാത്രമാണ് ദേവനന്ദയ്ക്കു വേണ്ടി അഭിലാഷ് കാത്തുവച്ചിരിക്കുന്നത്. നീ എനിക്ക് ഒരത്ഭുതമാണ്… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം.

ഇനിയും ദേവുവിന്റെ അഭിനയം ക്യാമറക്ക് പിന്നിൽ നിന്ന് കാണാനൊരു ആഗ്രഹം… ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനമുണ്ട് നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കഥാപാത്രം അത് ഞാൻ തരുന്നു…എന്റെ കല്ലുവിന് ഒരായിരം പിറന്നാൾ ആശംസകൾ- എന്നാണ് അഭിലാഷ് കുറിച്ചത്.

Scroll to Top