ഈ ചിത്രം എടുത്തപ്പോൾ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ; ചിത്രം പങ്കുവച്ച് വിജയ് മാധവ് !!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ദേവരാഗം സീരിയലിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ വേഷമായിരുന്നു താരം ഇതിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ധാരാളം അവസരങ്ങൾ താരത്തിന് ടെലിവിഷൻ മേഖലയിൽ നിന്നും ലഭിച്ചു. ഇന്ന് മലയാളം ടെലിവിഷൻ മേഖലയിൽ വളരെ സജീവമായ താരമാണ് ദേവിക.

സംഗീതസംവിധാന രംഗത്ത് സജീവമായ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്.റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായാണു വിജയ് മാധവ് ശ്രദ്ധേയനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്ത് സജീവമാകുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ ഒരാളാണ് വിജയ്.ദേവിക നമ്പ്യാർക്കൊപ്പം 10 വർഷം മുമ്പെടുത്ത ചിത്രം പങ്കുവച്ച് സംഗീത സംവിധായകന്‍ വിജയ് മാധവ്.2012ൽ ഒരു ആൽബത്തിന്റെ റെക്കോർഡിങ് സമയത്തായിരുന്നു അത്.

‘‘ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികഞ്ഞു. എന്റെ സുഹൃത്ത്‌ സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012ൽ ഒരു വാലന്റൈൻസ് ഡേ സ്പെഷൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ ചിത്രം എടുത്തപ്പോൾ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്നും ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം എപ്പോഴും പ്രവചനാതീതമാണ്.’’-വിജയ് കുറിച്ചു.

Scroll to Top