എന്റെ വില്ലൻ വീട്ടിൽ തന്നെയുണ്ട്, തികഞ്ഞ മോഹൻലാൽ ആരാധിക : വിക്രം.

വിക്രം നായകനായ കോബ്ര ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.വൻ താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി ആണ് കേരളത്തിൽ എത്തിയത്. കൊച്ചി എയർപോർട്ടിൽ എത്തിയപ്പോഴുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.എയർപോർട്ടിൽ എത്തിയതും ആരാധകരുടെ ആർപ്പ് വിളികൾ ആയി.ഇപ്പോഴിതാ ജെയിൻ സെന്റർ ഫോർ ഗ്ലോബൽ സ്റ്റഡീസ് ഇൻഫോപാർക് കൊച്ചി ക്യാംപസിൽ നടക്കുന്ന കോബ്ര പ്രമോഷൻ ഇവന്റിൽ വിക്രം പങ്കെടുത്ത വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി പേരാണ് താരത്തെ കാണാനെത്തിയത്. നടി മിയയും വിക്രത്തിനൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു.സ്റ്റേജിൽ നിന്നും മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. വിക്രം പറഞ്ഞത് ഇങ്ങനെ,മമ്മൂക്ക റോക്ക്സ്റ്റാറാണ്. അതുപോലെ മോഹൻലാലും. എനിക്ക് മോഹൻലാൽ സാറിനൊപ്പം അഭിനയിക്കാൻ ഒരു അവസരം ഇതുവരെ ലഭിച്ചിട്ടില്ല.ഞാൻ ഏത് പടം അഭിനയിച്ചാലും ഭാര്യ കുറ്റം പറയും. ഇതൊക്ക മോഹൻലാൽ സിംപിൾ ആയി ചെയ്യും. എന്റെ വില്ലൻ വീട്ടിൽ തന്നെയുണ്ട്. ഭാര്യ മോഹൻലാലിന്റെ കട്ടഫാൻ ആണ്.

കടലിനക്കരെ പോണോരെ എന്ന മലയാളം പാട്ടും വിക്രം പാടി.കൂടാതെ അദ്ദേഹത്തിന്റെ നിരവധി പാട്ടുകളും ആരാധകരുടെ അഭ്യർത്ഥനയിൽ വിക്രം പാടി.ഇഫാർ മീഡിയയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. എസ്.എസ് ലളിത് കുമാറാണ് നിർമാണം.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയിക്കുന്ന ആദ്യചിത്രമാണ് കോബ്ര. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക.

Scroll to Top