ആശുപത്രി കിടക്കയിൽ വെച്ച് തന്റെ ആഗ്രഹം പറഞ്ഞ് ധന്യ,സാധിച്ച് നൽകി മലബാർ ഗോൾഡ്, വീഡിയോ ഷെയർ ചെയ്ത് കരീന കപൂർ.

സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോഷൂട്ട് ആയിരുന്നു മലബാർ ഗോൾഡിന്റെ സ്പെഷ്യൽ ബ്രയ്ഡ് വീഡിയോ.ഇതിന് പിന്നിൽ സാധിച്ചത് ധന്യ എന്ന പെൺകുട്ടിയുടെ ആഗ്രഹങ്ങളിൽ ഒന്നും. ജീവിതകഥ ഇങ്ങനെ, അച്ഛന്‍ സോജന്‍ ജോസഫും അമ്മ ഷാന്റി ജോസഫും സഹോദരങ്ങളായ സെബാസ്റ്റ്യന്‍ സോജന്‍, അഗസ്റ്റിന്‍ സോജന്‍ എന്നിവരാണ് ധന്യയുടെ പിൻബലം. കേരളത്തില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം കാനഡയില്‍ ഡിപ്ലോമ ചെയ്യുന്നതിനിടെയായാണു ധന്യ രോഗം ബാധിക്കുന്നത്.ഹൃദയത്തിന്റെ പ്രവർത്തനം 20 ശതമാനത്തിലേക്കു ചുരുങ്ങുന്ന കൺജസ്റ്റീവ് ഹാർട്ട് ഡിസോർഡർ എന്ന രോഗമാണ് ധന്യയ്ക്ക്.മൂന്നാം സെമസ്റ്റര്‍ പഠനത്തോടൊപ്പം ചികിത്സയും ആരംഭിച്ചു.അവസാന സെമസ്റ്റര്‍ ആശുപത്രിയില്‍ വച്ചാണു പൂര്‍ത്തിയാക്കിയത്.

പഠനം പൂര്‍ത്തിയാക്കി എത്തിയ ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. .സമൂഹമാധ്യമത്തിൽ വന്ന ഒരു പോസ്റ്റിനു താഴെ തന്റെ ആഗ്രഹം കമന്റായി ഇട്ടിരുന്നു.ബോളിവുഡ് താരങ്ങളായ അനിൽ കപൂറും കരീന കപൂറും അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യ ചിത്രത്തിന്റെ താഴെയാണ് ‘ഇതുപോലെ ആഭരണങ്ങൾ ധരിക്കാനും ഒരുപാട് ചിത്രങ്ങൾ എടുക്കാനും ഞാനും ആഗ്രഹിച്ചുപോകുന്നു…’എന്ന് കമന്റ് ഇടുകയായിരുന്നു ധന്യ.എന്നാൽ ധന്യയുടെ ഈ ആഗ്രഹം സാധിച്ചു നൽകുകിയിരിക്കുകയാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്.കമന്‍റ് ശ്രദ്ധയില്‍ പെട്ട മലബാര്‍ ഗോള്‍ഡ് അധികൃതര്‍ ധന്യയെ വിളിച്ച് ഫോട്ടോഷൂട്ടിന് ഒരുങ്ങിക്കോളാന്‍ ആവശ്യപ്പെട്ടു.

വെള്ള ഗൌണ്‍ അണിഞ്ഞ് അതിനെക്കാള്‍ മനോഹരമായ പുഞ്ചിരിയോടെ പ്രൊഫഷണലുകളായ മോഡലുകള്‍ക്കൊപ്പം ധന്യ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തു. ഒരു തുടക്കക്കാരിയുടെ അങ്കലാപ്പുകളൊന്നുമില്ലാതെയാണ് ധന്യ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.നടി കരീന കപൂര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തതോടെ ധന്യ വൈറലാവുകയും ചെയ്തു. മലബാര്‍ ഗോള്‍ഡില്‍ നിന്നും ധന്യയെ വിളിക്കുന്നതും ധന്യ ഫോട്ടോഷൂട്ടിന് പോകുന്നതുമെല്ലാം വീഡിയോയിലുണ്ട്.”സത്യം പറഞ്ഞാല്‍ എല്ലാം അപ്രതീക്ഷിതമായിരുന്നു. സന്തോഷം ഇങ്ങനെ തുളുമ്പി നില്‍ക്കുകയാണ്. അതെങ്ങെനെയാണ് പറയേണ്ടതെന്ന് എനിക്കറിയില്ല” ധന്യ വീഡിയോയില്‍ പറയുന്നു. ഇനിയും കുറെ ആഗ്രഹങ്ങളുണ്ടെന്നും അതിലൊരു ആഗ്രഹമാണ് സഫലീകരിച്ചതെന്നും ധന്യ പറയുന്നു.

photos

VIDEO

Scroll to Top