കുടുംബസമേതം ദിലീപ്, പുത്തൻ ഫോട്ടോസ് പങ്കുവെച്ച് താരം.

മലയാളസിനിമയിലെ പ്രേക്ഷകരുടെ പ്രിയതാരമാണ് ദിലീപ്.ഏഴരക്കൂട്ടം, മാനത്തെ കൊട്ടാരം, സല്ലാപം തുടങ്ങിയ ചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റി. മഞ്ഞ്ജു ദിലീപ് ജനപ്രിയ ജോഡിയായി മാറി. ജോക്കറിനു ശേഷം ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റായതോടെ ദിലീപിന്റെ താരമൂല്യം കുതിച്ചുയർന്നു.പതിനാറുവർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധവും നിയമപരമായി വേർപ്പെടുത്തിയ ദിലീപ് തുടർന്ന് 2016 നവംബർ 25-ന് മലയാള സിനിമാ നടിയായ കാവ്യാ മാധവനെ വിവാഹം ചെയ്തു.എന്നാൽ ദിലീപും കാവ്യയയും പൊതുചടങ്ങുകളിൽ പങ്കെടുക്കാറില്ല.എന്നാൽ പ്രേത്യേക സാഹചര്യങ്ങളിൽ ചടങ്ങുകളിൽ അത്താറുണ്ട്. ആ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്.

സോഷ്യൽമീഡിയയിൽ ഒന്നും അധികം സജീവമല്ലാതിരുന്ന മകള്‍ മീനാക്ഷി ദിലീപ് അടുത്തിടെയാണ് സോഷ്യൽമീഡിയയിൽ സജീവമായി തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ മീനാക്ഷി പിന്നീട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അച്ഛനും അമ്മയും സിനിമയിലൂടെയാണ് നിരവധി ആരാധകരെ നേടിയതെങ്കിൽ സോഷ്യൽമീഡിയ വഴിയാണ് മീനാക്ഷി ശ്രദ്ധ നേടിയിരിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ദിലീപ് പോസ്റ്റ്‌ ചെയ്ത ഫോട്ടോയാണ്. കുടുംബസമേതമുള്ള ചിത്രമാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഫോട്ടോയിൽ ദിലീപിനും കാവ്യയ്ക്കും ഒപ്പം മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഉണ്ട്.എല്ലാവരും കറുപ്പ് ഡ്രസിലാണ് ഉള്ളത്. താരം അങ്ങനെ ഫോട്ടോകൾ ഒന്നും തന്നെ പങ്കുവെക്കാറില്ല. എന്നാൽ ഈ ഫോട്ടോസ് കണ്ടതോടെ ആരാധകരും സന്തോഷത്തിലായി. നിരവധി പേരാണ് ഫോട്ടോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top