ഇത്തരമൊരു ആ ഭാസത്തിന് മുതിരുന്നവരല്ല ഞങ്ങൾ, ദിലീപ് ഫാൻസ്‌ അസോസിയേഷന് ഇതുമായി ഒരു ബന്ധവുമില്ല

നടൻ ദിലീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന നടത്തുന്ന പരിപാടിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് ദിലീപിന്റെ ഔദ്യോഗിക ഫാൻസ് ഗ്രൂപ്പ് ആയ ദിലീപ് ഫാൻസ് അസോസിയേഷൻ അറിയിക്കുകയാണ്. മേയ് നാലിന് കൊച്ചിയിൽ ദിലീപിനെ പിന്തുണച്ച് പ്രതിഷേധ മാർച്ചും കോലം ക ത്തിക്കലും നടത്തുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ അറിയിച്ചിരുന്നു.അതേതുടർന്നാണ് ഇതിനോട് പ്രതികരിച്ചു ഫാൻസ്‌ ഗ്രൂപ്പ് എത്തിയത്.

തങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് ഈ വിവരം അറിയിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, വരുന്ന മേയ് 4 ന് AKMA (അങ്ങിനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാർ സി. എന്നയാൾ ദിലീപ് ഫാൻസ് അസോസിയേഷൻ എന്ന ബാനറിന് കീഴിൽ എറണാകുളത്ത് നടത്തുവാൻ ഉദ്ദേശിക്കുന്ന പരിപാടികളുമായി നടൻ ദിലീപ് ഫാൻസ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആർക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.

ഇത്തരം സമരപരിപാടികൾ ദിലീപിൻ്റെ ആരാധകരും അദ്ദേഹത്തിൻ്റെ പേരിലുള്ള സംഘടനകൾക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാന പെട്ട കോടതിയിൽ ഇരിക്കുന്ന ഒരു കേസിൽ ഇത്തരം ആ ഭാസത്തിന് മുതിരുന്നവരല്ല ഞങൾ ഞങ്ങൾക്ക് കോടതികളിൽ പൂർണ്ണ വിശ്വാസമുണ്ട്. ഇത് പോലെയുള്ള വിശ്വാസയോഗ്യമല്ലാത്ത ആഹ്വാനങ്ങളിൽ വീഴരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. – AKDFWA (All Kerala Dileep Fans and Welfare Association)

Scroll to Top