മകന്റെ പിറന്നാളിന് പിന്നാലെ മറ്റൊരു സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോബോബൻ ; ആശംസകളുമായി ആരാധകർ!!

മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയത്. അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി നല്ലകഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചു.ചോക്ലേറ്റ് നായകൻ എന്നും താരം അറിയപ്പെടുന്നു.2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഒരു മകൻ ജനിച്ചു. ഇസ്ഹാക്ക് എന്നാണ് മകന്റെ പേര്.

സോഷ്യൽ മീഡിയ സജീവമായ താരം തന്റെ പുതിയ സിനിമാ വിശേഷങ്ങളും, കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യും. അതിനെല്ലാം തന്നെ മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.കഴിഞ്ഞ ദിവസമായിരുന്നു കുഞ്ചാക്കോ ബോബൻ്റെ മകനെ ഇസഹാക്കിൻ്റെ പിറന്നാൾ ആഘോഷിച്ചത്.മകനോടൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ താരം എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ പ്രത്യേകം സമയം കണ്ടെത്തുകയും ചെയ്യും. കഴിഞ്ഞ ദിവസം മകൻ്റെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത് എങ്കിൽ കൂടിയും ഏറ്റവും മനോഹരമായ പിറന്നാൾ തന്നെയായിരുന്നു മകനായി കുഞ്ചാക്കോ ബോബൻ ഒരുക്കിയിരുന്നത്. കെട്ടിടത്തിലെ രൂപത്തിലുള്ള കേക്കാണ് മകനു വേണ്ടി താരം ഒരുക്കിയത്. ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.പിറന്നാളിന് തൊട്ടു പിന്നാലെ തന്നെ ഇസക്കുട്ടൻ്റെ ആദ്യാക്ഷരം കുറിച്ചിരിക്കുകയാണ് താരം. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും അച്ഛനും അമ്മയും അടങ്ങുന്ന ഒരു ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. മടിയിലിരിക്കുന്ന മകൻ ഇസക്കുട്ടൻ്റെ കൈ പിടിച്ചു കുഞ്ചാക്കോ ബോബൻ ആദ്യാക്ഷരം കുറയ്ക്കുന്നതും ചിത്രത്തിൽ കാണാം.നിരവധി പേർ ഇസഹാക്കിന് ആശംസകൾ അറിയിച്ചു കൊണ്ട് എത്തുകയും ചെയ്തു.

Scroll to Top