അയ്യപ്പന്റെ നടയിൽ ദർശനം നടത്തി ദിലീപ്, വൈറലായി വീഡിയോ.

സിനിമ നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.സുഹൃത്ത് ശരത്തിനൊപ്പമാണ് ഇദ്ദേഹം നടയിൽ എത്തിയത്.വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ്ഹൗസിൽ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് ക്ഷേത്രദർശനത്തിനായി എത്തിയത്. ക്ഷേത്രത്തിൽ പൂജ ചെയ്യുന്നതും പൂജാരിമാർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറൽ ആണ്.ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

കഴിഞ്ഞ ഏപ്രിൽ മാസവും താരം ശബരിമലയിൽ എത്തിയിരുന്നു. അതിന്റെ വിഡിയോയും ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരുന്നു.റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥൻ ആണ് റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രം. ജോജു ജോർജ്, വീണ നന്ദകുമാർ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ ഏറ്റവും പുതിയ പ്രോജക്ട്.ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ തമന്നയാണ് നായികയായി എത്തുന്നത്.

video

Scroll to Top