പട്ടുസാരിയണിഞ്ഞ് നവവധുവിനെ പോലെ ദില്‍ഷ ; വിവാഹം കഴിഞ്ഞോ എന്ന് ആരാധകരുടെ കമന്റ് !!

ബിഗ്ബോസ് ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ എന്ന താരത്തെ അറിയാത്തവർ ആയി ഒരു മലയാളിയും കാണില്ല. അത്രയ്ക്ക് ആരാധകർ ആണ് ബിഗ്ബോസിലൂടെ ദിൽഷ നേടിയത്. എന്നാൽ അതുപോലെ തന്നെ ദിൽഷയെ വിമർശിക്കുന്നവരും ഉണ്ട്. റോബിനുമായുള്ള പ്രശ്നങ്ങളും അതിന് ശേഷമുള്ള ഓരോ കാര്യങ്ങളും ആണ് അതിന് കാരണം. പലരും ദിൽഷ ഈ സമ്മാനത്തിന് അർഹത അല്ല എന്ന് വരെ പറഞ്ഞു.എന്നാൽ അതൊന്നും തന്നെ ദിൽഷ കാര്യമായി എടുക്കുന്നില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.പോസ്റ്റ്‌ ചെയുന്ന ഫോട്ടോയും വീഡിയോയുമെല്ലാം തന്നെ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിതാ ദിൽഷയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.പട്ടുസാരി ചുറ്റി അതിസുന്ദരിയായി വധുവിന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ് ദില്‍ഷ പങ്കുവെച്ചത്. പിങ്ക് ബോർഡറുള്ള പച്ച പട്ടു സാരിയാണ് താരം ധരിച്ചത്. ഇതോടൊപ്പം പിങ്ക് ബ്ലൗസ് പെയർ ചെയ്തു.വധുവിന്റെ വേഷത്തില്‍ സുന്ദരിയാക്കിയത് സഹസ്ര ബ്രൈഡല്‍ സ്റ്റുഡിയോ ആണ്.

നിങ്ങളുടെ മനോഭാവം നിങ്ങളുടെ മൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതീക്ഷകളുടെയും ആവിഷ്‌കാരമാണെന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ദിൽഷ കുറിച്ചത്.ട്രഡീഷനൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളാണ് ആക്സസറീസ്.ടൂൾ ബോക്സ് വെഡ്ഡിങ്സ് ആണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ.നിരവധി പേരാണ് ദിൽഷയുടെ ഫോട്ടോയ്ക്ക് ലൈകും കമന്റുമായി എത്തിയിരിക്കുന്നത്.

Scroll to Top